America ട്രംപിന് നിർണായകം :ഇടക്കാല തിരഞ്ഞെടുപ്പ് വിജയം ആർക്കൊപ്പമാകും By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 10 വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഭരണനേട്ടങ്ങളും നയങ്ങളും സംബന്ധിച്ചുള്ള ഒരു വിലയിരുത്തലായിട്ടാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഡെമോക്രാറ്റുകള്‍ ഇരുസഭകളിലും വിജയം കൈവരിച്ചാല്‍ വാഷിങ്ടണിലെ അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പുതിയ നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയെടുക്കുന്നതില്‍ ട്രംപിന് കടുത്ത തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുഎസ് കോണ്‍ഗ്രസിലെ രണ്ട് പ്രധാന സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ ആകെ 100 സീറ്റുകളില്‍ 35 സീറ്റുകളിലേക്കാണ് ഇത്തവണ മത്സരം. ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ കാലാവധി രണ്ട് വര്‍ഷവും സെനറ്റ് അംഗങ്ങളുടെ കാലാവധി ആറ് വര്‍ഷവുമാണ്. കാലാവധി ആറ് വര്‍ഷമാണെങ്കിലും, ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നിലൊന്ന് ഭാഗം സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. ഇതിനു പുറമേ, സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒഴിഞ്ഞ ഫ്ളോറിഡയിലേയും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഒഴിഞ്ഞ ഒഹായോയിലേയും സീറ്റുകളിലേക്ക് പ്രത്യേക തിരഞ്ഞെടുപ്പും നടക്കും. 36 സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ ഗവര്‍ണര്‍മാരേയും തിരഞ്ഞെടുക്കും. നിലവില്‍ ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് അവര്‍ സഭയുടെ നിയന്ത്രണം നിലനിര്‍ത്തുന്നത്. 435 സീറ്റില്‍ ഭൂരിപക്ഷത്തിനായി വേണ്ടത് 218 സീറ്റുകളാണ്. നിലവില്‍ റിപ്പബ്ലിക്കന്‍സും ഒരു സ്വതന്ത്രനും ചേര്‍ന്ന് 219 സീറ്റുകളാണ് റിപ്പബ്ലിക്കന്സിനുള്ളത്. ഡെമോക്രാറ്റുകള്‍ക്ക് നിലവില്‍ ജനപ്രതിനിധി സഭയില്‍ 214 സീറ്റുകളാണുള്ളത്.
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; ‘കുരുതി’യുമായി പൃഥ്വിരാജ് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുരുതിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം …