Home America ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ :മാതാവ് അറസ്റ്റിൽ

ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ :മാതാവ് അറസ്റ്റിൽ

0 second read
0
0
3

ന്യൂയോർക്ക്: ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്‌മണ്ട് ഹിൽ പ്രദേശത്ത് താമസിക്കുന്ന ഫ്രാൻസിസ് കാബെല്ലോ (32) ആണ് പൊലീസ് പിടിയിലായത്. ഇവരുടെ മകളായ ഫബിയാന കാബെല്ലോയാണ് കൊല്ലപ്പെട്ടത്..

ഒക്ടോബർ 14ന് വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. താൻ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് ഫ്രാൻസിസ് കാബെല്ലോ തന്നെയാണ് പൊലീസിൽ അടിയന്തര ഫോൺ സന്ദേശം നൽകിയത്. ‘ഞാൻ എന്റെ മകളെ കൊലപ്പെടുത്തി, അവൾ മുകളിലത്തെ നിലയിൽ ശ്വാസമെടുക്കാതെ കിടക്കുകയാണ്’ എന്നായിരുന്നു പൊലീസിനോട് ഇവർ പറഞ്ഞത്.

ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലും അബോധാവസ്ഥയിലുമാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ജമൈക്ക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ച ഫ്രാൻസിസ് കാബെല്ലോയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയായ സ്ത്രീയുടെ വീട്ടിൽ സംഭവദിവസം എന്താണ് നടന്നതെന്ന് വ്യക്തമല്ല. പൊലീസിന് ലഭിച്ച കുറ്റപത്രപ്രകാരം, കുട്ടിയുടെ മുഖത്ത് പോറലുകളും കണ്ണുകളിലും ഹൃദയത്തിലും ശ്വാസകോശത്തിലും രക്തസ്രാവത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

  അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഗു…