America ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 2 വാഷിങ്ടണ്‍: ഇറാന് മേൽ പൂർണ്ണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുകയും, ആണവ പദ്ധതികളിൽ നിന്ന് പിന്മാറുകയും, ‘ഭീകരവാദത്തിനുള്ള’ പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് ഇറാന് എതിരെയുള്ള നിലപാട് ശക്തമാക്കിയത്. ‘ഇറാനിലെ ഭരണകൂടം മോശമായി പെരുമാറുന്നത് അവർ ശക്തരോ ആത്മവിശ്വാസമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് അവർ ദുർബലരും നിരാശരുമായതുകൊണ്ടാണ്’- ട്രംപ് പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് നിന്നാൽ, കഴിഞ്ഞ 51 വർഷമായി നിലനിൽക്കുന്ന ഇറാന് ഭീഷണിയിൽ നിന്ന് മുക്തമായ ഒരു ലോകം ഉടൻ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോണ്ട് മാര്‍ക്കറ്റ് നല്കുന്ന മുന്നറിയിപ്പ്; ബോണ്ട് മാര്‍ക്കറ്റ് നല്കുന്ന മുന്നറിയിപ്പ്; മാന്ദ്യകാലം വരുന്നു? ന്യൂയോര്‍ക്ക്: കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുണ്ടായ മിക്കവാറും എല്ലാ മാന്ദ്യവും കൃത്യമായി …