Uncategorized യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തിയെന്ന് റിപ്പോർട്ട് By Ayyappadas Kumbalathu Posted on 55 seconds ago 0 second read 0 0 1 വാഷിംഗ്ടൺ: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണവും തുടര്‍ന്ന് ഗസ്സയിലെ വംശഹത്യക്കും ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ലെബനൻ, ഇറാൻ എന്നിവിടങ്ങളിലേക്കും വ്യാപിച്ച യുദ്ധങ്ങൾ പശ്ചിമേഷ്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിലുള്ള അഭിപ്രായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ തീവ്രദേശീയ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാനാണ് സാധ്യതയെങ്കിലും, പ്രതിപക്ഷത്തിനും സർക്കാരുണ്ടാക്കുക എളുപ്പമായിരിക്കില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുവിനെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത സന്ദർശനമെന്ന് ആക്സിയോസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങളായി ഇരുനേതാക്കൾക്കുമിടയിൽ നിലനിന്നിരുന്ന സംഘർഷങ്ങൾക്കിടയിലെ ഈ പിന്തുണ രാഷ്ട്രീയമായി വളരെ നിർണായകമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറാനെതിരെ ഉടന്‍ ആക്രണം ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങളും സജീവമായി. നെതന്യാഹുവിന്റെ വിജയത്തിന് യുദ്ധം അനിവാര്യാമാണെന്നും അതിനാല്‍ എന്തും പ്രതീക്ഷിക്കാമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നത്. ഇറാനെതിരെ ഉടന്‍ ആക്രമണം ഉണ്ടാകുമെന്ന ട്രംപിന്റെ അടിക്കടിയുള്ള പ്രസ്താവനകളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ് വാഷിങ്ടൻ : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ …