America ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിൽ വെടിവയ്പ് : 4 പേർ കൊല്ലപ്പെട്ടു By Ayyappadas Kumbalathu Posted on 56 seconds ago 0 second read 0 0 1 വാഷിങ്ടൻ: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി സന്ദേശം ലഭിച്ചയുടൻ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 459 വിദ്യാർഥികളാണുള്ളത്. എഫ്ബിഐയുടെ പോർട്ട്ലാൻഡ് ബ്യൂറോ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് എഫ്ബിഐ അധികൃതർ പറഞ്ഞു. സ്കൂളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒറിഗൺ ഗവർണർ ടൈന കോടെക് പറഞ്ഞു.
ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ് വാഷിങ്ടണ്: ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. …