News ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി By Ayyappadas Kumbalathu Posted on October 8, 2026 0 second read 0 0 6 പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ മുന്‍ഭാഗം (നോസ്) മിന്നലടിച്ച് ചളുങ്ങിയ നിലയിലാണ്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ടുമിനിറ്റ് മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. 17,000 അടി ഉയരത്തില്‍ പറക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ക്ലിയറന്‍സ് ലഭിച്ച ശേഷമേ വിമാനം ഇനി പറക്കാന്‍ അനുവദിക്കുകയുള്ളു.
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വാഷിങ്ടൺ: സ്വർഗ്ഗത്തിൽ പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മരണക്കിടക്കയിൽ ആയാൽ പോലും പൊറുക്കാൻ കഴിയാത്ത ചില രാഷ്ട്രീയ എതിരാളികൾ …