Home News ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി

ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി

0 second read
0
0
1

പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്‍റെ മുന്‍ഭാഗം (നോസ്) മിന്നലടിച്ച് ചളുങ്ങിയ നിലയിലാണ്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ടുമിനിറ്റ് മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

17,000 അടി ഉയരത്തില്‍ പറക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ക്ലിയറന്‍സ് ലഭിച്ച  ശേഷമേ വിമാനം ഇനി പറക്കാന്‍ അനുവദിക്കുകയുള്ളു.

 

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

നൊബേൽ സമാധാന പുരസ്‌കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി ട്രംപ്

വാഷിങ്‌ടൺ: ലോകത്തിലെ എട്ട് വലിയ സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന വാദവുമായി നൊബേൽ സമാധാന…