News യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു By Ayyappadas Kumbalathu Posted on 22 seconds ago 0 second read 0 0 1 ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. വെള്ളിയാഴ്ച രാവിലെ 42 പൈസ വർധിച്ചാണ് ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.90ൽ എത്തിയത്. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം വർധിച്ചതും മറ്റ് പ്രധാന കറൻസികൾക്കെതിരെ ഡോളർ ദുർബലമായതുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണമായത്. വിദേശനാണ്യ വിപണിയിൽ വെള്ളിയാഴ്ച 93.25 എന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും ഗ്രീൻബാക്കിനെതിരെ രൂപയുടെ നേട്ടം 92.90ൽ എത്തി. വ്യാഴാഴ്ച 93.32 എന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചത്. തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും വ്യാഴാഴ്ച രൂപ നേട്ടമുണ്ടാക്കിയിരുന്നു. അന്ന് ഒമ്പത് പൈസ ഉയർന്ന് 93.32 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നവംബർ 13ന് 94.19 ആയിരുന്ന രൂപയുടെ മൂല്യം തുടർന്നുള്ള മൂന്ന് വ്യാപാര ദിനങ്ങളിലായി 78 പൈസ അഥവാ 0.83 ശതമാനം മെച്ചപ്പെട്ടു. ഇതിന് മുമ്പ് 2026 ഏപ്രിൽ 20നാണ് രൂപ 92.63 എന്ന ഉയർന്ന മൂല്യം രേഖപ്പെടുത്തിയത്.
എച്ച്-1ബി നിയന്ത്രണം നീട്ടി ട്രംപ് അമേരിക്കയിൽ ജോലി ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രഫഷണലുകളെയും ഐ.ടി ഉദ്യോഗാർത്ഥികളെയും സംബന്ധിച്ച് ഏറ്റവും നിർണായകമാണ് എച്ച്-1ബി വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. …