Home America താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

0 second read
0
0
1

വാഷിങ്ടൺ: സ്വർഗ്ഗത്തിൽ പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മരണക്കിടക്കയിൽ ആയാൽ പോലും പൊറുക്കാൻ കഴിയാത്ത ചില രാഷ്ട്രീയ എതിരാളികൾ തനിക്കുണ്ടെന്നും വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനൊരു മതവിശ്വാസി ആണെന്നും അതിനാൽ താൻ സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ അഭിമുഖ പരിപാടിയിൽ ട്രംപ് പറഞ്ഞു.

മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സംസാരിക്കവെയാണ് ട്രംപ് തന്റെ മനസ്സിലെ ശത്രുത തുറന്നുപറഞ്ഞത്. “ഞാനൊരു മതവിശ്വാസിയാണ്, അതിനാൽ തത്ത്വത്തിൽ ഞാൻ സ്വർഗ്ഗത്തിൽ പോകും… ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. എനിക്ക് നരകത്തിൽ പോകാൻ താല്പര്യമില്ല,” ട്രംപ് വ്യക്തമാക്കി.

എന്നാൽ, സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുള്ള ഉപാധി മാപ്പുനൽകലാണെങ്കിൽ, മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമി, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികൾക്ക് മാപ്പുനൽകാൻ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ട്രംപിന്റെ തീർത്തും ഖണ്ഡിതമായ മറുപടി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുമോ ? : ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ഡാന വൈറ്റ്

വാഷിങ്ടൻ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ട്രംപുമായി താൻ …