America ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് ഉറപ്പു നൽകി ട്രംപ് By Ayyappadas Kumbalathu Posted on 48 mins ago 0 second read 0 0 1 വാഷിങ്ടണ്‍: ഈ വർഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. അതേസമയം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും ഹോര്‍മൂസിലൂടെയുള്ള എണ്ണ ടാങ്കര്‍ ഗതാഗതവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാമ്പത്തികമായും സൈനികപരമായും ഇറാന് വളരെ മോശം സാഹചര്യത്തിലാണ്. നിലവിലുള്ള ഉപരോധം അതേപടി തുടരും, എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ബാരലുകള്‍ കണക്കിന് എണ്ണ കപ്പലുകള്‍ കടന്നുപോകും. മാത്രമല്ല യുഎസില്‍ നവംബര്‍ 3ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്നാണ് എല്ലാവരോടും വ്യക്തമാക്കാനുള്ളത്’, ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ന് യുദ്ധത്തെ വീണ്ടും വിമർശിച്ച് ട്രംപ് വാഷിങ്ടൺ: റഷ്യ-യുക്രെയ്ന് യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് …