America നൊബേൽ സമാധാന പുരസ്കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 1 വാഷിങ്ടൺ: ലോകത്തിലെ എട്ട് വലിയ സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന വാദവുമായി നൊബേൽ സമാധാന പുരസ്കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നൊബേൽ മോഹം പരസ്യമാക്കിയത്. ‘മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഞാൻ അഹങ്കാരം പറയുകയല്ല, വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു പ്രസിഡന്റും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല, എന്നാൽ ഞാൻ എട്ട് യുദ്ധങ്ങൾ നിർത്തിവെപ്പിച്ചു’ -തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം വാഷിങ്ടണിൽ തിരിച്ചെത്തിയ ട്രംപ് പറഞ്ഞു. ഇറാനുമായുള്ള തർക്കത്തിലും ഉടൻ തന്നെ സമാധാന വഴി തെളിയുമെന്ന സൂചനയും ട്രംപ് നൽകി.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം
അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ് വാഷിങ്ടൺ: ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് …