News പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് എം.വി. ഗോവിന്ദൻ By Ayyappadas Kumbalathu Posted on 15 hours ago 0 second read 0 0 2 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മാർഗരേഖ അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എന്തൊക്കെ തിരുത്തലുകൾ വേണമെന്നത് പരസ്യമായി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന, കേന്ദ്ര കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനം പുതിയ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യെമന്‍ സര്‍ക്കാരിന് എതിരെയുള്ള ആക്രമണത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി ഡോണള്‍ഡ് ട്രംപ്
തിരിച്ചടിയാകും:ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ് വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ …