America ഇറാനെതിരെ സൈനികാക്രമണത്തിന് തയാറെടുത്ത് അമേരിക്ക :സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് By Ayyappadas Kumbalathu Posted on 32 seconds ago 0 second read 0 0 1 തെൽ അവീവ്: ഇറാനെതിരെ സാധ്യമായ സൈനികാക്രമണത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി അമേരിക്ക പത്ത് സൈനിക കാർഗോ വിമാനങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഇസ്രായേലിലെ തെക്കൻ നെഗേവ് മേഖലയിലുള്ള വ്യോമത്താവളങ്ങളിലേക്കാണ് വിമാനങ്ങളെത്തിച്ചതെന്ന് ഇസ്രായേൽ ഒദ്യോഗിക ചാനലായ ‘കാൻ’ റിപ്പോർട്ട് ചെയ്തു. യു.എസിലെ ടെക്സാസിലുള്ള ഫോർട്ട് ബ്ലിസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഒവ്ദ, നെവാതിം എന്നീ വ്യോമത്താവളങ്ങളിലാണ് ഇറങ്ങിയിട്ടുള്ളത്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ മറ്റു സൈനിക കേന്ദ്രങ്ങളിലും കൂടുതൽ അമേരിക്കൻ സൈനിക വിമാനങ്ങൾ അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും കൈകാര്യം ചെയ്യുന്ന യു.എസിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട് ബ്ലിസ്. വിമാനങ്ങൾ എന്തൊക്കെ സാധനസാമഗ്രികളാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചോ ആക്രമണമുണ്ടാകുമോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എങ്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും അതിനെ നേരിടാൻ ഇസ്രായേലും അമേരിക്കയും സംയുക്തമായി തയാറെടുപ്പുകൾ നടത്തുകയാണെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി …