America യെമന്‍ സര്‍ക്കാരിന് എതിരെയുള്ള ആക്രമണത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി ഡോണള്‍ഡ് ട്രംപ് By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 വാഷിങ്ടണ്‍: യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന് എതിരെയുള്ള പോരാട്ടത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ വിളിച്ചാണ് ഹൂതികള്‍ ആവശ്യങ്ങള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ തെക്കന്‍ യെമന്‍ അതിര്‍ത്തിയിലുള്ള പ്രദേശത്ത് ഹൂതികളുടെ ഷെല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന് അറിയിച്ചു. യെമന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ചെങ്കടല്‍ തീരത്തെ നിയന്ത്രണം പൂര്‍ണമായും ഹൂതികള്‍ പിടിച്ചെടുത്തു. ഹൂതികള്‍ക്ക് എതിരെ പടിഞ്ഞാറന്‍ തീരത്ത് യെമന്റെ വ്യോമാക്രമണവും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ സൗദി അറേബ്യയും ഹൂതികളും തമ്മില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. അതേസമയം ഹോര്‍മൂസ് കടലിടുക്കിലെ പ്രാദേശിക സുരക്ഷ ചര്‍ച്ച ചെയ്യാന്‍ ഇറാന് നാളെ ഗള്‍ഫ് രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യങ്ങളെയും അത്യാവശ്യ സാധനങ്ങളുടെയും സാമഗ്രികളുടെയും വിതരണത്തെയും ലക്ഷ്യമിട്ട് യുഎസ് ആക്രമണങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് യുഎസിന്റെ സമ്മര്‍ദത്തിന് ഇറാന് ഒരിക്കലും വഴങ്ങില്ലെന്നും വ്യക്തമാക്കി.
ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കി വാഷിങ്ടൺ: ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കിയതായി …