Home News മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

0 second read
0
0
1

വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്.

കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ കമ്പനിയുടെ ഏറ്റവും പ്രശസ്തമായ ഡിവിഷനുകളിലെ ജീവനക്കാർക്കാണ് ഈ പദ്ധതി ബാധകമാകുക എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

അതേസമയം സൈബർ സുരക്ഷ, ഡാറ്റ സെന്ററുകൾ, മാർക്കറ്റിങ് തുടങ്ങിയ ചില വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഈ ഓഫർ ലഭിക്കില്ല. ‘പുറത്ത് പുതിയ അവസരങ്ങൾ തിരയുന്ന യോഗ്യരായ ജീവനക്കാർക്ക് പിന്തുണയോടെ മാറാമുള്ള അവസരമാണിത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനെ പുനഃസംഘടിപ്പിക്കാൻ ഇത് കമ്പനിയെ സഹായിക്കും’ മൈക്രോസോഫ്റ്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ ആമി കോൾമാൻ പ്രസ്താവനയിൽ പറഞ്ഞു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന…