News പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് എം.വി. ഗോവിന്ദൻ By Ayyappadas Kumbalathu Posted on September 13, 2026 0 second read 0 0 3 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി കണ്ടെത്തിയ ദൗർബല്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ മാർഗരേഖ അവതരിപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എന്തൊക്കെ തിരുത്തലുകൾ വേണമെന്നത് പരസ്യമായി പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന, കേന്ദ്ര കമ്മിറ്റികൾ കണ്ടെത്തിയ കാര്യങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ചർച്ച ചെയ്യും. സംഘടനാ പ്രവർത്തനം പുതിയ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം യാത്ര സർക്കാർ ചെലവിലല്ല : വ്യക്തത വരുത്താതെ മുഖ്യമന്ത്രി തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ …