Home News പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതായി കണ്ടെത്തൽ

പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തിയതായി കണ്ടെത്തൽ

0 second read
0
0
3

തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎയുടെ വളഞ്ഞ വഴി. മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തി. രമ്യ ഹരിദാസ് എംഎൽഎ നിയമസഭയ്ക്ക് കത്ത് നൽകി.

കത്ത് നൽകിയത് ഇന്ന് രാവിലെ എന്ന് സൂചന. തീയതി മാറ്റി നൽകണം എന്ന് നിയമസഭ ആവശ്യപ്പെട്ടു. കത്തിൽ സംഘർഷം നടക്കുന്നതിന് മുൻപുള്ള ഡേറ്റ് ആണ് ഉണ്ടായിരുന്നത്. ഒഫീഷ്യൽ ലെറ്റർ പാഡിലാണ് കത്ത് നൽകിയത്.

ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ആരോപണവിധേയനായ പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് എന്ന രമ്യാ ഹരിദാസിന്റെ വാദം തെറ്റായിരുന്നു. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തില്‍ ഉള്‍പ്പെടെ പ്രദീപ് പങ്കെടുത്ത നടപടിയും വിവാദമായിരുന്നു.

ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക യോഗത്തില്‍ പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമായാണെന്ന് വിവരം വന്നിരുന്നു. രമ്യ ഹരിദാസിന്റെ സഹായി മാത്രമാണ് പാളയം പ്രദീപ്. ഔദ്യോഗിക പിഎയ്ക്ക് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. പാളയം പ്രദീപ് യോഗത്തില്‍ പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിണറായി വിജയന്‍ സിഎംആർഎല്ലില്‍ നിന്നും 3.28 കോടി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലുമായി ഇഡിയുടെ കത്ത്

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വി…