America ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 19 seconds ago 0 second read 0 0 1 വാഷിങ്ടണ്‍ ഡിസി: ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും ഇന്ധനവില വര്‍ധനയും ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലിനോട് അമേരിക്കക്കാര്‍ക്ക് വലിയ തോതില്‍ അനിഷ്ടമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലാണ് ട്രംപിന്റെ പ്രതികരണം. താന്‍ കൂടി ബാലറ്റിലുണ്ടായിരുന്നെങ്കില് തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. തനിക്കുള്ള ജനപ്രീതിയും പിന്തുണയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ഇറാനുമായുള്ള യുദ്ധം ജനങ്ങള്‍ക്ക് ഇഷ്ടമായില്ല. താന്‍ കുറച്ചുകൊണ്ടുവന്ന ഇന്ധനവില വീണ്ടും ഉയര്‍ന്നതും തിരിച്ചടിയായി -ട്രംപ് പറഞ്ഞു. യുദ്ധത്തിന്റെ ചെലവ് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കക്ക് തിരിച്ചുനല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ സഹായമില്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ നിലനില്‍ക്കില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്
ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്
ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കി വാഷിങ്ടൺ: ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് നയതന്ത്രജ്ഞരെ അമേരിക്കയിൽ നിന്ന് പുറത്താക്കിയതായി …