America ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 19 seconds ago 0 second read 0 0 1 വാഷിംഗ്ടൺ: ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ മാധ്യമപ്രവർത്തകൻ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ‘യുദ്ധത്തിനായി ഞങ്ങൾക്കുണ്ടായ മുഴുവൻ ചെലവുകളും സംരക്ഷണം ലഭിച്ച രാജ്യങ്ങൾ തിരികെ നൽകും. ആ പണം മുഴുവൻ ഞങ്ങൾ തിരികെ വാങ്ങും’ എന്നായിരുന്നു ട്രംപ് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്നും അവർ അത് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സഹായമില്ലായിരുന്നെങ്കിൽ ഇസ്രയേൽ എന്നൊരു രാജ്യം ഇന്ന് നിലനിൽക്കില്ലായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ബി-2 ബോംബറുകൾ നടത്തിയ ആക്രമണമാണ് ഇസ്രയേലിനെ രക്ഷിച്ചതെന്നും, ഈ ആക്രമണങ്ങളിലൂടെ ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർത്തുവെന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന അമേരിക്കൻ സേനയെ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് വലിയ ചെലവുള്ള കാര്യമല്ലെന്നും പണം തിരികെ ലഭിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ മറുപടി. എന്നാൽ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കരാറുകളോ മറ്റ് തെളിവുകളോ ട്രംപ് നിരത്തിയില്ല. ട്രംപിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്
“വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു”:ഇറാന് മുന്നറിയിപ്പുമായി ട്രംപ് വാഷിങ്ടൻ : ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് …