റിയാദ് സംഘർഷം: 24 വരെയുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 ന് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളും സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി … Read More
റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകി ട്രംപ് വാഷിങ്ടൺ: റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് ഒപ്പിട്ട ‘ലിൻഡ്സെ ഗ്രഹാം’ നിയമത്തിലെ പ്രത്യേക വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ ഉത്തരവ്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിച്ചുയരുന്ന ഡീസൽ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തുന്നത്. ദേശീയ താൽപര്യം മുൻനിർത്തി നിയമപ്രകാരമുള്ള നടപടികളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമത്തിലെ 112, 113 വകുപ്പുകൾ പ്രകാരമുള്ള തീരുവകൾക്കും, 102(d) … Read More
ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് ട്രംപ് വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ സൗദിയുടെ കാര്യത്തിൽ ഏറെ സഹായിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്തു തരം സഹായമാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. യമൻ യുദ്ധത്തിൽ അമേരിക്ക ഇടപെടാത്തത് അബ്രഹാം അക്കോഡിലേക്ക് സൗദി അറേബ്യയെ എത്തിക്കുന്നതിനാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലൂടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി അറേബ്യയെ നിർബന്ധിതമാക്കുകയായിരുന്നു ലക്ഷ്യം. സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ … Read More
സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ ഡൽഹി: ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ അപലപിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്നോണമാണ് സർവീസുകൾ നിർത്തിവച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം വിലയിരുത്തി വരികയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ … Read More
ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയെന്ന് സർവേ വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയും വ്യാപകമായ വോട്ടർ അമർഷവും ശക്തമാവുന്നതായി പുതിയ സർവേ ഫലം. ഉയർന്ന ജീവിതച്ചെലവും പോക്കറ്റ് ചോർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത വെല്ലുവിളിയാകുന്നത്. അസോസിയേറ്റഡ് പ്രസ്-നോർക് സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചിന്റേതാണ് ഈ കണക്കുകൾ. വ്യാഴാഴ്ച പുറത്തുവിട്ട സർവേ പ്രകാരം, രാജ്യത്തിന്റെ ഭരണം മുന്നോട്ടുപോകുന്ന രീതിയിൽ ഗൗരവകരമായ മാറ്റമോ അല്ലെങ്കിൽ ‘സമ്പൂർണ്ണമായ അട്ടിമറിയോ’ വേണമെന്നാണ് പങ്കെടുത്ത 1,100ലധികം അമേരിക്കൻ മുതിർന്ന പൗരന്മാരിൽ … Read More
ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിൽ വെടിവയ്പ് : 4 പേർ കൊല്ലപ്പെട്ടു വാഷിങ്ടൻ: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഒരാൾ അക്രമിയെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി സന്ദേശം ലഭിച്ചയുടൻ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു. കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 459 വിദ്യാർഥികളാണുള്ളത്. എഫ്ബിഐയുടെ പോർട്ട്ലാൻഡ് ബ്യൂറോ അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് എഫ്ബിഐ അധികൃതർ പറഞ്ഞു. സ്കൂളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി … Read More
ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്ത്തിച്ച് ട്രംപ് വാഷിങ്ടണ്: ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പറഞ്ഞ ട്രംപ്, ഇറാനിയൻ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇറാൻ നേതൃനിരയുടെ പ്രധാന തലവന്മാരും രണ്ടാം നിരയും മൂന്നാം നിര നേതാക്കളും തുടച്ചുനീക്കപ്പെട്ടു, കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ അവരോട് വാഗ്ദാനം ചെയ്തു- അദ്ദേഹം പറഞ്ഞു. Read More
സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്ന് ഇന്ത്യൻ എംബസി ന്യൂഡൽഹി: സൗദി അറേബ്യയിൽ വ്യോമാക്രമണം ഉണ്ടായാൽ ഇന്ത്യൻ പൗരന്മാർ വീടുകളിൽതന്നെ തുടരണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹൂതി വിമതർ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ തുടർന്നാണ് പുതിയ ജാഗ്രതാ നിർദ്ദേശം. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടു. ഒക്ടോബർ 10-ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇന്ത്യക്കാർ ഇപ്പോഴും ഐസിയുവിൽ തുടരുന്നുണ്ടെന്നും ഒരാളെ ഐസിയുവിൽനിന്ന് എച്ച്ഡിയുലേക്ക് (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്) മാറ്റിയതായും … Read More
ജർമനിയിൽ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ബെർലിൻ: ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ജോലിക്കായി ആറ് മാസങ്ങള്ക്ക് മുന്പാണ് നോവ ജര്മനിയിലേക്ക് പോയത്. കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബോഹൂം നഗരത്തിലെ ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് അപകടം. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. അഞ്ജലി … Read More
ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ് വാഷിങ്ടണ്: ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒഹായോയിലെ യങ്ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇറാനുമായുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രംപ് വ്യക്തമാക്കിയത് “നേതാക്കളെ ഇല്ലാതാക്കിയതിലൂടെ ഒരുപക്ഷേ അതിരുകടന്നിട്ടുണ്ടാകാം, കാരണം ആരുമായാണ് ഇനി ചർച്ച നടത്തേണ്ടതെന്ന് ഞങ്ങൾക്ക് ഇപ്പോൾ വ്യക്തതയില്ല”- ട്രംപ് പറഞ്ഞു. ഇറാന്റെ പ്രസിഡന്റാകാൻ ആരും താൽപ്പര്യപ്പെടുന്നില്ല, പുതിയ സ്ഥാനത്തേക്ക് വരാൻ ആരും തയ്യാറാകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. Read More
ആഫിയ സിദ്ധിഖി വീണ്ടും വാര്ത്തകളില് നിറയുന്നു തൃശൂര് ജേക്കബ് ടെക്സസില് കഴിഞ്ഞ ദിവസം നടന്ന ബന്ദിയാക്കല് സംഭവത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ആഫിയ സിദ്ധിഖിയെ തടങ്കലില് വിമുക്തയാക്കണമെന്നുള്ളതായിരുന്നു. …