News സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു By Ayyappadas Kumbalathu Posted on 47 mins ago 0 second read 0 0 1 ജിദ്ദ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഒക്ടോബർ 15 വരെയുള്ള ഇൻഡിഗോ വിമാന കമ്പനിയുടെ മുഴുവൻ സർവിസുകൾ റദ്ദാക്കിയിരിക്കുന്നുവെന്ന് വിമാന കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി എല്ലാ യാത്രക്കാരും തങ്ങളുടെ യാത്രാ ഷെഡ്യൂൾ (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഓൺലൈൻ വഴി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശത്തിൽ അതോറിറ്റി ചൂണ്ടിക്കാട്ടി. നേരത്തെ ഇൻഡിഗോ വിമാനടിക്കറ്റ് എടുത്തവർക്ക് രണ്ട് ആനുകൂല്യങ്ങളിൽ ഒന്ന് തെരെഞ്ഞെടുക്കമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്ന ഓപ്ഷനോ സൗജന്യമായി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാവുന്ന ഓപ്ഷനോ ആണ് തെരഞ്ഞെടുക്കാനാവുക. വിമാന സർവിസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും ഇൻഡിഗോ വിമാന കമ്പനി അധികൃതർ അറിയിപ്പിൽ ചൂണ്ടിക്കാട്ടി.
ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം കല്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്ഐടി ഇന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ …