News മലപ്പുറം യാത്ര സർക്കാർ ചെലവിലല്ല : വ്യക്തത വരുത്താതെ മുഖ്യമന്ത്രി By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 2 തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതു സംബന്ധിച്ച മാധ്യമപ്രവത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ എന്താണ് തെറ്റ്. പിണറായിയും ഉമ്മൻ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് ഞാൻ പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും ഞാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്
യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി …