വംശീയ മാധ്യമങ്ങളുടെ ശാക്തീകരണത്തിനും ധാർമ്മിക പത്രപ്രവർത്തനത്തിനും ആഗോള സഹകരണത്തിനും ആഹ്വാനം : ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു അജയ് ഘോഷ് സിൻസിനാറ്റി, ഒഹായോ: വംശീയ മാധ്യമങ്ങളെ (Ethnic Media) ശക്തിപ്പെടുത്തുക, പത്രപ്രവർത്തനത്തിന്റെ വിശ്വാസ്യതയും ധാർമ്മിക മൂല്യങ്ങളും സംരക്ഷിക്കുക, ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കിടയിൽ സഹകരണം വർധിപ്പിക്കുക എന്നീ സുപ്രധാന ആഹ്വാനങ്ങളോടെ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സമാപിച്ചു. 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള ഡെൽറ്റ ഹോട്ടൽസ് ബൈ മാരിയറ്റ് സിൻസിനാറ്റി ഷാരൺവില്ലിലായിരുന്നു സമ്മേളനം നടന്നത്.വടക്കേ അമേരിക്ക, ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, … Read More
ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ഒഹായോയിൽ പ്രൗഢഗംഭീരമായ സമാപനം; മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും പ്രമുഖരും അണിനിരന്നു സ്റ്റാഫ് റിപ്പോർട്ടർ സിൻസിനാറ്റി, ഒഹായോ: ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) ഒഹായോയിലെ സിൻസിനാറ്റി മാരിയറ്റ് ഹോട്ടലിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവർത്തകർ, മാധ്യമ രംഗത്തെ വിദഗ്ധർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റൽ കാലഘട്ടത്തിലെ മാറ്റങ്ങൾ, പൊതുജനസേവനം എന്നീ വിഷയങ്ങളെ മുൻനിർത്തി സംഘടിപ്പിച്ച സമ്മേളനം മാറുന്ന മാധ്യമലോകത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് വേദിയായി. കൂടാതെ വൈദ്യശാസ്ത്രം, വ്യവസായം, സാഹിത്യം, സാമൂഹിക സേവനം എന്നീ … Read More
ലാൻഡിങ് ഗിയറിൽ തകരാർ; ടെക്സാസിൽ സൈനിക പരിശീലന വിമാനം തകർന്നു, രണ്ട് പൈലറ്റുമാർ രക്ഷപ്പെട്ടു ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സൈനിക പരിശീലന വിമാനം തകർന്നതിനെ തുടർന്ന് രണ്ട് പൈലറ്റുമാർ സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സെഗ്വിൻ നഗരത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യു.എസ്. വ്യോമസേനയുടെ 12-ാം ഫ്ലയിങ് ട്രെയിനിങ് വിങ്ങിന്റെ ഭാഗമായ ടി-6എ ടെക്സാൻ II (T-6A Texan II) വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം വൈകുന്നേരം 5.51-ഓടെയാണ് പൈലറ്റുമാർ വിമാനത്തിൽനിന്ന് പുറത്തേക്ക് ചാടിയത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തകരാറുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പൈലറ്റുമാർ വിദഗ്ധരുമായി കൂടിയാലോചിച്ചു. തുടർന്ന് അവരുടെ നിർദേശപ്രകാരം നിയന്ത്രിതമായി വിമാനത്തിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. … Read More
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഓം പ്രകാശ് മാഥൂര്‍. ആര്‍എസ്എസ് പ്രചാരക് മുതല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വരെ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1952ല്‍ രാജസ്ഥാനിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂരിന്റെ ജനനം. … Read More
ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി 10.33ഓടെയാണ് നാഗ്‌കു നഗരത്തിലെ ഉയർന്ന പ്രദേശത്ത് ഭൂചലനമുണ്ടായത്. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. 21 പേർക്ക് നിസാര പരിക്കുകളാണുള്ളതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സ്വിന്‍ഹ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള ഗ്രാമങ്ങളിലെ വീടുകളുടെ ചുവരുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി തെരുവുകളിലും വാഹനങ്ങളിലും അഭയം തേടി. പ്രഭവകേന്ദ്രത്തിന് പത്ത് കിലോമീറ്റർ … Read More
പ്രതിഷേധക്കാരന്റെ മുടിയെ പരിഹസിച്ച് ജെ.ഡി. വാൻസ്; ഒഹായോയിലെ തിരഞ്ഞെടുപ്പ് റാലിയിൽ നാടകീയ രംഗങ്ങൾ ഒഹായോ: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രതിഷേധിച്ചയാളുടെ മുടിയെ പരിഹസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒഹായോയിലെ ഷാരൺവില്ലിൽ ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി വാൻസ് സംസാരിക്കുന്നതിനിടെ, സ്യൂട്ടും ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗ) തൊപ്പിയും ധരിച്ചെത്തിയ ഒരാൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് പ്രതിഷേധിച്ചു. “നിങ്ങൾ ലൈംഗിക കുറ്റവാളികളെ സംരക്ഷിച്ചു” എന്നായിരുന്നു ഇയാളുടെ ആരോപണം. തുടർന്ന് തൊപ്പി ഊരി താഴെയിട്ട പ്രതിഷേധക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്കരികിൽനിന്ന് നീക്കി. സംഭവത്തെത്തുടർന്ന് സദസ്സിൽനിന്ന് ‘യു.എസ്.എ’ മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിഷേധക്കാരൻ മാഗ … Read More
ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ് വാഷിങ്ടൺ: ഇസ്രയേൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യപിന്തുണ പ്രഖ്യാപിച്ചെങ്കിലും അതേ നിലപാട് സ്വീകരിക്കാനില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാതെ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വാൻസ് വ്യക്തമാക്കി. ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന നെതന്യാഹുവിന് ട്രംപ് ഞായറാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വാൻസ് മുൻപ് സജീവമായി ഇടപെട്ടിട്ടുണ്ട്. ഏപ്രിലിൽ ഹംഗറി പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ് അന്നത്തെ പ്രധാനമന്ത്രി വിക്ടർ ഓർബനെ … Read More
മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു ജാംനഗർ (ഗുജറാത്ത്): യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ ഭീമൻ എണ്ണശുദ്ധീകരണശാല സന്ദർശിച്ചു. പ്രതിദിനം ഏകദേശം 14 ലക്ഷം ബാരൽ സംസ്കരണ ശേഷിയുള്ള എണ്ണശുദ്ധീകരണശാലയാണ് ഇവിടെയുള്ളത്. ആനന്ദ് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആരംഭിച്ച വൻതാര എന്ന വന്യജീവി രക്ഷാ, ചികിത്സാ, പുനരധിവാസ സംരംഭം, ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് എന്നിവയും അദ്ദേഹം സന്ദർശിക്കും. ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ റൂബിയോ, ഇന്ത്യ … Read More
ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ :മാതാവ് അറസ്റ്റിൽ ന്യൂയോർക്ക്: ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്‌മണ്ട് ഹിൽ പ്രദേശത്ത് താമസിക്കുന്ന ഫ്രാൻസിസ് കാബെല്ലോ (32) ആണ് പൊലീസ് പിടിയിലായത്. ഇവരുടെ മകളായ ഫബിയാന കാബെല്ലോയാണ് കൊല്ലപ്പെട്ടത്.. ഒക്ടോബർ 14ന് വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. താൻ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് ഫ്രാൻസിസ് കാബെല്ലോ തന്നെയാണ് പൊലീസിൽ അടിയന്തര ഫോൺ സന്ദേശം നൽകിയത്. ‘ഞാൻ എന്റെ മകളെ കൊലപ്പെടുത്തി, അവൾ മുകളിലത്തെ നിലയിൽ ശ്വാസമെടുക്കാതെ കിടക്കുകയാണ്’ എന്നായിരുന്നു പൊലീസിനോട് ഇവർ പറഞ്ഞത്. ഉടൻതന്നെ … Read More
മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഇരട്ട എണ്ണ ശുദ്ധീകരണശാല സന്ദർശിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ റിഫൈനറി സമുച്ചയമായ ജാംനഗറിലേക്കുള്ള റൂബിയോയുടെ സന്ദർശനവും റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുമായുള്ള കൂടിക്കാഴ്ചയും ആഗോള ഊർജ വിപണി വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും പ്രമുഖ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും റൂബിയോ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ജാംനഗറിലെ സന്ദർശനം. ഊർജ സഹകരണം, വാണിജ്യ … Read More
ഇറാന്റെ വധഭീഷണി; അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൈനിക താവളത്തിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി തിരഞ്ഞെടുപ്പ് ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് നിർത്താൻ …