Home America ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്ന് ട്രംപ്

0 second read
0
0
1

ന്യൂയോർക്ക്: ഇറാനെതിരെ സൈനിക നടപടി തുടരേണ്ട സാഹചര്യമില്ലെന്നും എന്നാൽ രാജ്യത്തിനെതിരായ ഉപരോധങ്ങൾ തുടരുമെന്നും അമേരിക്ക. പാരീസിൽ നടന്ന ജി7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും രാജ്യം മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണങ്ങൾ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ഇറാനെതിരായ നാവിക ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ഉപരോധം തുടരുന്നത് സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാൻ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത ഇറാൻ വിദേശകാര്യമന്ത്രി തള്ളി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇറാന്റെ പ്രതികരണം.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു

വാഷിങ്ടൺ: യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയ…