America യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു By Ayyappadas Kumbalathu Posted on 34 seconds ago 0 second read 0 0 1 വാഷിങ്ടൺ: യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. നിലവിൽ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുൻതൂക്കമുള്ള അമേരിക്കൻ ജനപ്രതിനിധിസഭയിൽ പീറ്റ് ഹെഗ്സെത്തിനെതിരായ നീക്കം പരാജയപ്പെടുകയായിരുന്നു. ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങൾ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിർത്ത് 204 പേരും വോട്ട് ചെയ്തു. മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന ഇംപീച്ച്മെൻ്റ് നീക്കം പരാജയപ്പെട്ടത് ഹെഗ്സെത്തിന് താൽക്കാലിക ആശ്വാസം നൽകുന്നതാണ്. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയാണ് ഹെഗ്സത്തിനെതിരായ ഇംപീച്ച്മെൻ്റ് നീക്കവുമായി മുന്നോട്ട് വന്നത്. ഹെഗ്സെത്തിന്റെ നയങ്ങളിൽ അതൃപ്തിയുള്ള റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടാമെന്ന പ്രതീക്ഷയിലായിരുന്നു മാസി. ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ എതിർപ്പും ഇതിന് അനുകൂലമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാൽ മറ്റൊരു റിപ്പബ്ലിക്കൻ അംഗവും മാസിയെ പിന്തുണച്ചില്ല. ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് നീക്കത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും 11 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. തനിക്കെതിരായ ഇംപീച്ച്മെന്റ് നീക്കത്തെ പരിഹാസ്യമായ നടപടിയെന്നും പരാജയപ്പെടാൻ വിധിക്കപ്പെട്ടതെന്നുമാണ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. യുഎസ് സൈന്യത്തിന്റെ തലപ്പത്തുള്ള തന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് പെന്റഗണിൽ നടത്തിയ അപൂർവ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്കുശേഷമാണ് ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് പിന്നാലെ ഹെഗ്സെത്തിന് പ്രശംസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രംപ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ, വെനസ്വേല തുടങ്ങിയ വിഷയങ്ങളിൽ ഹെഗ്സെത്ത് നടത്തിയ ഇടപെടലുകൾ ഒരു മികച്ച അമേരിക്കൻ ദേശസ്നേഹിയെ കുറ്റവിമുക്തനാക്കുന്നതിന് വഴിയൊരുക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്രായേലിനോടുള്ള അമേരിക്കന്‍ ജനതയുടെ കടുത്ത അതൃപ്തിയും ഇറാന് യുദ്ധവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് ട്രംപ്
നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ന്യൂഡൽഹി: കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് …