Home World ലോസ് ഏഞ്ചൽസിൽ ഭൂചലനം

ലോസ് ഏഞ്ചൽസിൽ ഭൂചലനം

0 second read
0
0
1

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.നിരവധി തുടർചലനങ്ങൾ ഉണ്ടായ ഭൂചലനത്തിൽ വിമാനത്താവളത്തിനും വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ലോസ് ഏഞ്ചൽസിന് സമീപമുള്ള മാൻഹട്ടൻ ബീച്ചിന്റെ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ ഏതാനും സമയം വിമാനങ്ങളുടെ ലാൻഡിങ് നിർത്തിവയ്ക്കേണ്ടി വന്നു. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. കാറുകളുടെ അലാറങ്ങൾ മുഴങ്ങുകയും വിമാനത്താവളത്തിലെ ജനാലകൾ തകരുകയും ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ച് റിഫൈനറിയിൽ നിന്ന് പുക ഉയരുകയും ചെയ്തു.

ലോസ് ഏഞ്ചൽസ് മേഖലയിൽ ഏറെക്കാലത്തിന് ശേഷമുണ്ടായ വലിയ ചലനങ്ങളിലൊന്നാണിതെന്ന് കാൽടെക് ഗവേഷണ അസോസിയേറ്റും ഭൂകമ്പ ശാസ്ത്രജ്ഞയുമായ ലൂസി ജോൺസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.ഭൂമിയുടെ നിരവധി ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന ഇടമാണ് യു.എസ്. പടിഞ്ഞാറൻ തീരം. അതിനാൽ ഇവിടെ ഭൂചലനങ്ങൾ സാധാരണമാണ്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ യുദ്ധത്തിന്റെ ആദ്യ ദിവസം തന…