America അമേരിക്കയില്‍ കനത്ത പോളിങ് By Ayyappadas Kumbalathu Posted on 5 hours ago 0 second read 0 0 1 വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന അമേരിക്കയില്‍ കനത്ത പോളിങ്. വെര്‍മോണ്ട് അടക്കമുള്ള കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലാണ് ആദ്യം പോളിങ് തുടങ്ങിയത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വിര്‍ജീനിയ, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായി. ഇനിയുള്ള രണ്ടുവര്‍ഷം യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന വോട്ടെടുപ്പ് ട്രംപിന്റെ നയങ്ങള്‍ക്കുള്ള ഹിതപരിശോധനകൂടിയാണ്. വോട്ടെണ്ണല്‍ ഇന്ത്യന്‍ സമയം രാവിലെ 11.30ന് അവസാനിക്കും. ഔദ്യോഗിക ഫലം ഇന്ന് ഉച്ചയോടെ അറിയാം. നിലവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലെ സര്‍വേ ഫലങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയ അഞ്ചിടങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഡെലവയര്‍, ഇലിനോയ്സ്, മസാച്ചുസെറ്റ്സ്, റോഡ് ഐലന്‍ഡ്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടത്. ഇതുവരെ ആകെ സീറ്റുകളിൽ ഡെമോക്രാറ്റുകൾ വിജയം കണ്ടു. അഞ്ച് സീറ്റിലാണ് റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചത്.
കർഷക നിയമങ്ങൾ പുതിയ അവസരങ്ങൾ തുറന്നു: മോദി ന്യൂഡൽഹി ∙ പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ അവകാശങ്ങളും അവസരങ്ങളും തുറന്നുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുറഞ്ഞകാലം …