America തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ നടപടികൾ : ഭീഷണി നിർത്താൻ ട്രംപ് ഭരണകൂടത്തോട് ഫെഡറൽ കോടതി By Ayyappadas Kumbalathu Posted on 22 seconds ago 0 second read 0 0 1 തിരഞ്ഞെടുപ്പ് ബാലറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നത് നിർത്താൻ ട്രംപ് ഭരണകൂടത്തോട് യുഎസ് ഫെഡറൽ കോടതി. പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തതാകാമെന്ന ആരോപണത്തെ തുടർന്ന് ചില ബാലറ്റുകൾ മാറ്റിവയ്ക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതും അവസാനിപ്പിക്കണമെന്ന് കാലിഫോർണിയയിലെ ജഡ്ജി ട്രിന തോംസൺ ഉത്തരവിട്ടു. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിഫോർണിയയിലെ കോടതിയുടെ നടപടി. കാലിഫോർണിയയിൽ 20,000 വോട്ടർമാരുടെ ബാലറ്റുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ് നേരത്തെ കത്തയച്ചിരുന്നു. ഇവരിൽ ചിലർ യുഎസ് പൗരന്മാരല്ലെന്നാണ് ഭരണകൂടത്തിന്റെ സംശയം. ബാലറ്റുകൾ മാറ്റിവച്ചില്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനും അർഹരായ വോട്ടർമാരുടെ അവകാശം നിഷേധിക്കാനും ഇത്തരം നീക്കങ്ങൾ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. വാഷിങ്ടൺ സംസ്ഥാനത്തും സമാനമായ നടപടികൾ സ്വീകരിച്ചതായി കോടതി ഉത്തരവിൽ പറയുന്നു. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, തപാൽ വോട്ടിങ്ങിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നുവെന്നും പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് തട്ടിപ്പ് സംബന്ധിച്ച കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. എന്നാൽ, പൗരന്മാരല്ലാത്തവർ വോട്ട് ചെയ്തതിന് 2005 മുതൽ 2025 വരെ ശിക്ഷിക്കപ്പെട്ട 24 കേസുകൾ മാത്രമാണ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഡാറ്റാബേസിലുള്ളതെന്ന് ബിബിസി വെരിഫൈ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം
ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ …