America അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം By Ayyappadas Kumbalathu Posted on 21 hours ago 0 second read 0 0 5 Pope Leo XIV looks out to the crowd from the central balcony of St. Peter’s Basilica at the Vatican as he leads the midday recitation of the “Regina Coeli” prayer for the first time May 11, 2025. (CNS photo/Lola Gomez) വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി ഇതോടെ അദ്ദേഹം മാറി. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ചിക്കാഗോയിൽ നിന്നാണ് മാർപാപ്പ വോട്ട് രേഖപ്പെടുത്തിയത്. വത്തിക്കാൻ പ്രസ് ഓഫീസ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനെന്ന നിലയിൽ വോട്ട് ചെയ്യാനുള്ള അവകാശം മാർപാപ്പ വിനിയോഗിച്ചെന്നും ജനാധിപത്യ പ്രക്രിയകളിൽ പൗരന്മാർക്ക് പങ്കാളികളാകാനുള്ള അവകാശവും കടമയുമുണ്ടെന്ന വിശ്വാസം അദ്ദേഹം പങ്കുവെച്ചതായും വത്തിക്കാൻ അറിയിച്ചു. എന്നാൽ ഏത് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിക്കാഗോയിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന പേരിൽ ജനിച്ച ലിയോ പതിനാലാമൻ അമേരിക്കൻ പൗരനാണ്. പെറുവിലും വർഷങ്ങളോളം താമസിച്ച അദ്ദേഹം അവിടെയും വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നപ്പോഴെല്ലാം സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നതായി വത്തിക്കാൻ വ്യക്തമാക്കി. നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. കൂടാതെ 36 സംസ്ഥാനങ്ങളിൽ ഗവർണർമാരെയും തിരഞ്ഞെടുക്കും.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ; ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പയുടെ സമ്മതിദാനം
തിരിച്ചടിയാകും:ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ് വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ …