Home America തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ്

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് ട്രംപ്

1 second read
0
0
3

ഫ്ലോറിഡ: ഇടക്കാല തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഫ്ലോറിഡയിൽ വെച്ച് പ്രതിഷേധക്കാരനു നേരെ ആക്രോശിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രചരണ റാലിക്കിടെ പ്രസംഗങ്ങിക്കുന്നതിനെ പ്രതിഷേധിച്ചയാളോട് ‘ഷട്ട് അപ്.. ലോസർ!’ എന്ന് ആവർത്തിച്ച് കയർക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പിന്നീട് ട്രംപ് പ്രസംഗം താൽക്കാലികമായി നിർത്തിവെയ്ക്കുകയും പ്രതിഷേധിച്ചയാളെ വേദിയിൽ നിന്നും പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

ഡേടോണ ബീച്ചിലെ ഓഷ്യൻ സെന്ററിൽ നടന്ന റാലിക്കിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസ് നിയന്ത്രണം പിടിച്ചെടുക്കാൻ നിർണായകമാകുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ റാലികളിൽ പ്രതിഷേധങ്ങളും വാഗ്വാദങ്ങളും ശക്തമാകുന്നത്.

ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായ ഗവർണർ നോമിനി ബൈറൺ ഡോണൾഡ്‌സ്, സെനറ്റർ ആഷ്‌ലി മൂഡി എന്നിവർക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് ട്രംപ് റാലിയിൽ സംസാരിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടക്കാല തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും കോൺഗ്രസിന്റെ ഭരണം തിരിച്ചുപിടിക്കാൻ വോട്ടർമാർ വൻതോതിൽ പോളിങ് ബൂത്തുകളിലേക്ക് എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാലാവധിയുടെ അവസാന രണ്ട് വർഷത്തേക്ക് യു.എസ് കോൺഗ്രസ് ആര് നിയന്ത്രിക്കണമെന്ന് നിർണയിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പാണ് നവംബർ മൂന്നിന് നടക്കാൻ പോകുന്നത്. 2028-ലെ തിരഞ്ഞെടുപ്പിലേക്കുള്ള ഒരു മുന്നൊരുക്കംകൂടിയായിരിക്കും ഇത്.

ട്രംപിന് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം, 2028-ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ആര് വരും എന്നതിനെക്കുറിച്ചും, ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്ന് ആര് മത്സരിക്കും എന്നതിനെക്കുറിച്ചുമുള്ള ഒരു വ്യക്തത വരും.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ

തങ്ങൾ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദ…