News മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ By Ayyappadas Kumbalathu Posted on 35 seconds ago 0 second read 0 0 1 വാഷിങ്ടൺ: കൃത്രിമ ബുദ്ധിയുടെ വരവോടെ ടെക് ലോകത്ത് തൊഴിൽ നഷ്ട ഭീതി ശക്തമാകുന്നതിനിടെ വൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വാഗ്ദാനം ചെയ്യാൻ കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഇത് ഈ വർഷം മൈക്രോസോഫ്റ്റ് നടത്തുന്ന തുടർച്ചയായ പിരിച്ചുവിടലുകളുടെ ഭാഗമാണ്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ തങ്ങളുടെ 1.25 ലക്ഷം ജീവനക്കാരിൽ 7 ശതമാനം പേർക്കും കമ്പനി സ്വമേധയാ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് 2.23 ലക്ഷം ജീവനക്കാരാണുള്ളത്. എക്സ്ബോക്സ്, വിൻഡോസ്, എ.ഐ ടൂളായ കോപൈലറ്റ് തുടങ്ങിയ കമ്പനിയുടെ ഏറ്റവും പ്രശസ്തമായ ഡിവിഷനുകളിലെ ജീവനക്കാർക്കാണ് ഈ പദ്ധതി ബാധകമാകുക എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. അതേസമയം സൈബർ സുരക്ഷ, ഡാറ്റ സെന്ററുകൾ, മാർക്കറ്റിങ് തുടങ്ങിയ ചില വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഈ ഓഫർ ലഭിക്കില്ല. ‘പുറത്ത് പുതിയ അവസരങ്ങൾ തിരയുന്ന യോഗ്യരായ ജീവനക്കാർക്ക് പിന്തുണയോടെ മാറാമുള്ള അവസരമാണിത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനെ പുനഃസംഘടിപ്പിക്കാൻ ഇത് കമ്പനിയെ സഹായിക്കും’ മൈക്രോസോഫ്റ്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ ആമി കോൾമാൻ പ്രസ്താവനയിൽ പറഞ്ഞു.
മെസ്സി വിവാദം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് റെയ്ഡ് കൊച്ചി: മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും …