Home News കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

1 second read
0
0
1

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഓം പ്രകാശ് മാഥൂര്‍. ആര്‍എസ്എസ് പ്രചാരക് മുതല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വരെ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1952ല്‍ രാജസ്ഥാനിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂരിന്റെ ജനനം. ജയ്പുരിലെ രാജസ്ഥാന്‍ സര്‍വലാശാലയിലെ ബിരുദ പഠനത്തിന് ശേഷം തന്റെ ഇരുപതാം വയസില്‍ ആര്‍എസ്എസിന്റെ പ്രചാരകായി പൊതുജീവിതത്തിന്റെ തുടക്കം. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിലും വൈകാതെ ബിജെപിയിലും അംഗത്വം. 1975ലെ അടിയന്തരാവസ്ഥ കാലത്ത് 11 മാസക്കാലം ജയില്‍വാസം അനുഭവിച്ചു. 1990-2002 കാലഘട്ടത്തില്‍ രാജസ്ഥാന്‍ ബിജെപിയുടെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായി. പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തി.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In News

Leave a Reply

Your email address will not be published. Required fields are marked *

Check Also

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം

ടിബറ്റിനെ നടുക്കി വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ…