Home America മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

മാർകോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു

0 second read
0
0
1

 

അഹമ്മദാബാദ്: ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഇരട്ട എണ്ണ ശുദ്ധീകരണശാല സന്ദർശിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ റിഫൈനറി സമുച്ചയമായ ജാംനഗറിലേക്കുള്ള റൂബിയോയുടെ സന്ദർശനവും റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുമായുള്ള കൂടിക്കാഴ്ചയും ആഗോള ഊർജ വിപണി വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

ചൊവ്വാഴ്ച മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും പ്രമുഖ ഇന്ത്യൻ വ്യവസായ പ്രമുഖരുമായും റൂബിയോ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ജാംനഗറിലെ സന്ദർശനം. ഊർജ സഹകരണം, വാണിജ്യ നിക്ഷേപങ്ങൾ, സാമ്പത്തിക പങ്കാളിത്തം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

യുഎസിലെ ടെക്‌സസിലുള്ള ബ്രൗൺസ്വില്ലിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ റിഫൈനറി പദ്ധതിയിൽ റിലയൻസ് നടത്തുന്ന വൻ നിക്ഷേപമാണ് സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. അഞ്ച് പതിറ്റാണ്ടിനിടെ യുഎസിൽ ആരംഭിക്കുന്ന ആദ്യത്തെ പുതിയ റിഫൈനറിയാണിത്. 300 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ പദ്ധതിയിൽ റിലയൻസ് പങ്കാളിയാകുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അഭിനന്ദിച്ചിരുന്നു.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുക്രെയ്നു മേൽ ഡോണൾഡ് ട്രംപിന്റെ സമ്മർദം

വാഷിങ്ടൻ : യുക്രെയ്ൻ–റഷ്യ യുദ്ധം അനന്തമായി നീളുമ്പോൾ സമാധാനത്തിനായി കരാറിൽ ഏർപ്പെടാൻ യുക്ര…