World ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം By Ayyappadas Kumbalathu Posted on 33 seconds ago 0 second read 0 0 1 ബെർലിൻ: ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ജോലിക്കായി ആറ് മാസങ്ങള്ക്ക് മുന്പാണ് നോവ ജര്മനിയിലേക്ക് പോയത്. കെട്ടിടത്തിന് തീവെച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബോഹൂം നഗരത്തിലെ ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് അപകടം. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് മന്ത്രി പി. സി. വിഷ്ണുനാഥ് സഹായം ഉറപ്പുനൽകി. നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ജർമനിയിൽ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്
യെമന് സര്ക്കാരിന് എതിരെയുള്ള ആക്രമണത്തില് യുഎസിന്റെ ഇടപെടല് ഉണ്ടാകരുതെന്ന് ഹൂതികള് ആവശ്യപ്പെട്ടതായി ഡോണള്ഡ് ട്രംപ് വാഷിങ്ടണ്: യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്ക്കാരിന് എതിരെയുള്ള പോരാട്ടത്തില് യുഎസിന്റെ ഇടപെടല് ഉണ്ടാകരുതെന്ന് ഹൂതികള് ആവശ്യപ്പെട്ടതായി അമേരിക്കന് പ്രസിഡന്റ് …