News കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും By Ayyappadas Kumbalathu Posted on 3 mins ago 0 second read 0 0 3 തിരുവനന്തപുരം:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്. രാവിലെ 9:45-ഓടെ വിമാനം വിമാനത്താവളത്തിലെത്തും. കഴിഞ്ഞ ആഗസ്റ്റ് 28നാണ് കൊലപാതകം നടന്നത്. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിയാണ് കൊലപാതകം നടത്തിയത്. പ്രതിയായ അനില ബേബി നിലവിൽ കാലിഫോർണിയയിൽ പൊലീസിന്റെ പിടിയിലാണ്. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് ഏറ്റുവാങ്ങിയ ശേഷം വിലാപയാത്രയായി വീടുകളിലേക്ക് കൊണ്ടുപോകും. അഞ്ജനയുടെ സംസ്കാരം ഇന്ന് വൈകിട്ട് സ്വന്തം വീട്ടുവളപ്പിൽ നടക്കും. ആൻ മേരി മാത്യുവിന്റെ സംസ്കാരം നാളെ കോട്ടയം പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ നടക്കും. ചിങ്ങവനം പള്ളത്ര ജേക്കബ് ആൻഡ്രൂസ് ആണ് ആനിന്റെ ഭർത്താവ്.
അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്
വാക്സീന് പടിവാതില്ക്കല്; ഇന്ത്യയ്ക്ക് വിലങ്ങ് തടിയാകുമോ ശീതീകരണ സംവിധാനം ? വിതരണം ആരംഭിക്കാന്‍ അവസാന വട്ട അനുമതികളും കാത്ത് ഒന്നിലധികം കോവിഡ് വാക്സീനുകള്‍ ഇന്ത്യയുടെ പടിവാതിൽക്കല് തന്നെയുണ്ട്. എന്നാല്‍ വാക്സീന് …