Home India കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

കേസുകള്‍ കെട്ടിക്കിടക്കുന്നു; കുടിയേറ്റക്കാര്‍ ആശങ്കയില്‍

0 second read
0
0
519

സോണി സെബാസ്റ്റ്യന്‍

ന്യൂയോര്‍ക്ക്:  യുഎസ് ഇമിഗ്രേഷന്‍ കേസുകള്‍ ട്രാക്ക് ചെയ്യുന്ന ന്യൂയോര്‍ക്കിലെ റിസര്‍ച്ച് ഗ്രൂപ്പായ ട്രാന്‍സാക്ഷണല്‍ റെക്കോര്‍ഡ്‌സ് ആക്സസ് ക്ലിയറിംഗ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഡിസംബര്‍ അവസാനത്തോടെ ഇതുവരെ തീര്‍പ്പാക്കാത്ത കേസുകള്‍ 1.6 ദശലക്ഷത്തിലെത്തി.കോടതിയുടെ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ കണക്കാണിത്. അസൈലം ക്ലെയിം ഹിയറിംഗിനുള്ള കാത്തിരിപ്പ് സമയം ശരാശരി 58 മാസമോ  5 വര്‍ഷത്തില്‍ താഴെയോ ആയി തുടരുന്നു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല കുടിയേറ്റ നയങ്ങളും മാറ്റാന്‍ പാടുപെടുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന് ഇതൊരു പുതിയ വെല്ലുവിളിയാകും.
‘ഇമിഗ്രേഷന്‍ കോടതികള്‍ കൂടുതല്‍ തല വേദന ഉയര്‍ത്തുന്ന കേസുകളുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഈ കണ്ടെത്തലുകള്‍ ചൂണ്ടിക്കട്ടുന്നു. ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കേസുകളുടെ കൂമ്പാരത്തിനുള്ള പരിഹാര മാര്‍ഗം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഉദ്യോഗസ്ഥര്‍ ഇമിഗ്രേഷന്‍ ജഡ്ജിമാരെ നിയമിക്കുന്നത് തുടരുമ്പോഴും ബാക്ക്ലോഗ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന്, രാജ്യത്തുടനീളമുള്ള ഏതാണ്ട് 600ഓളം ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ ഈ ബാക്ക്ലോഗ്  പ്രശനം നേരിടുന്നണ്ട്. ജൂറികളുടെ അഭാവം ഉള്ളതിനാല്‍, ആരെയാണ് അമേരിക്കയില്‍ തുടരാന്‍ അനുവദിക്കേണ്ടത്, ആരെയാണ് അവരുടെ മാതൃരാജ്യത്തേക്ക് തീര്‍ച്ചയക്കേണ്ടത് എന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് ജഡ്ജിമാര്‍ ആയിരിക്കും.
തങ്ങളുടെ കേസുകള്‍ വിസ്തരിക്കാന്‍  വര്‍ഷങ്ങളോളം കാത്തിരിക്കുന്ന അഭയാര്‍ത്ഥികളെ സാധാരണയായി അവരുടെ വാദം കേള്‍ക്കുന്നതിനായി തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ മെക്‌സിക്കോയിലേക്ക് മടങ്ങുകയോ ചെയ്യുന്നത്തിനായി ട്രംപിന് കീഴില്‍ ആരംഭിച്ച ടൈറ്റില്‍ 42 പോലുള്ള നയങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് ഹിതകരമല്ല. വൈറസ് വ്യാപനം തടയുന്നതിനായി കുടിയേറ്റക്കാരെ പുറത്താക്കാനാണ് ഈ നയം അനുശാസിക്കുന്നത്.  തടങ്കലില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താന്‍ ഹിയറിങ് നടത്തി നടപടികള്‍ വേഗത്തിലാക്കുന്നു.
കോവിഡ്  വ്യാപനം കോടതി മുറികള്‍ അടച്ചു പൂട്ടുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നതിനും ഒരു പരിധിവരെ  കാരണം ആയെങ്കിലും, അതിനുപരിയായി ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ മേല്‍നോട്ടം വഹിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അനുദിനം പുതിയ കേസുകള്‍ ചേര്‍ത്ത് കൂമ്പാരം ആക്കുന്നു എന്നതാണ് മറ്റൊരു സത്യം.
2021 ഒക്ടോബറിനും ഡിസംബറിനുമിടയില്‍, ബാക്ക്ലോഗായി ഏകദേശം 140,000 കേസുകള്‍ വര്‍ദ്ധിച്ചു. ട്രംപിന്റെ കീഴിലുള്ള ഏറ്റവും വലിയ മൂന്ന് മാസത്തെ വര്‍ദ്ധനവിനേക്കാള്‍ (2019 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 100,000) കൂടുതലാണ് ഇത്.
‘ ഇമിഗ്രേഷന്‍ കോടതികള്‍ ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയായി നിലകൊള്ളുന്നതിന് പകരം നീതിന്യായ വകുപ്പിന്റെ പരിധിക്ക് കീഴില്‍ വരുന്നതാണ് ബാക്ക്ലോഗിന്റെ പ്രധാന കാരണം’ അഭിഭാഷക ഗ്രൂപ്പായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇമിഗ്രേഷന്‍ ജഡ്ജസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സാമുവല്‍ കോള്‍ പറഞ്ഞു.
നീതിന്യായ വകുപ്പിന് കോടതികള്‍ മുന്‍ഗണന നല്‍കുന്നില്ലെന്ന് രോഗവ്യാപന കാലത്തെ നടപടികള്‍ മനസ്സിലാക്കി തന്നെന്ന് , അദ്ദേഹം അഭിപ്രായപ്പെട്ടു . സംസ്ഥാന, ഫെഡറല്‍ കോടതിമുറികള്‍ വെര്‍ച്വല്‍ ഹിയറിംഗുകളിലേക്ക് വേഗം ചുവട് മാറിയതിനാല്‍ , വെര്‍ച്വല്‍ മീറ്റിംഗുകള്‍ ആരംഭിക്കാന്‍ ഇമിഗ്രേഷന്‍ കോടതികള്‍ക്ക് ഏഴ് മാസത്തിലധികം സമയമെടുക്കേണ്ടതായി വന്നെന്നും , കോള്‍ പറഞ്ഞു.
ഒരു ഇമിഗ്രേഷന്‍ ജഡ്ജിയെ കാണാനായി തന്റെ ക്ലയന്റുകള്‍ക്ക് ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വരുന്നത് അവര്‍ ഇതിനോടകം അനുഭവിച്ച യാതനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു തുല്യമാണെന്നാണ്
അഭയ കേന്ദ്രങ്ങള്‍ തേടുന്നവരെ  സഹായിക്കുന്ന, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ഫസ്റ്റിന്റെ മാനേജിംഗ് അറ്റോര്‍ണി അലിഷ വെല്‍ഷ് പറഞ്ഞത് ഇമിഗ്രേഷന്‍ കോടതി നടപടികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്നാണ്.അലിഷയുടെ പല ക്ലയന്റുകളുടെയും കേസുകള്‍ 2024, 2025 വരെ നീട്ടിവെക്കപെട്ടിട്ടുണ്ട്.
ട്രാക് റിപ്പോര്‍ട്ട് അനുസരിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ ഭരണ കാലങ്ങളിലായി കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2001-ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണത്തിന്റെ തുടക്കത്തില്‍, ബാക്ക്ലോഗ് കേവലം 149,338 കേസുകളായിരുന്നു. 2008 ആയപ്പോഴേക്കും ബാക്ക്ലോഗ് ഗണ്യമായി വളരുകയും പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത്  കുതിച്ചുയരുകയും ട്രംപിന്റെ ഭരണത്തിന് കീഴില്‍ വീണ്ടും ഉയരുകയും ചെയ്തു.എന്നാല്‍ സമീപ മാസങ്ങളില്‍ ആ നിരക്ക് ഭീമാകാരമായി വര്‍ദ്ധിച്ചിരിക്കുന്നു.
ടെക്സാസിലെ ഹാര്‍ലിംഗന്‍ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അറ്റോര്‍ണി ജോഡി ഗുഡ്വിന്‍, ബാക്ക്ലോഗുകളുടെ സ്ഫോടനാത്മകമായ വളര്‍ച്ച നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് . അവരുടെ 400 അഭയാര്‍ത്ഥി ക്ലയന്റുകള്‍ക്ക് കുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷത്തേക്കെങ്കിലും ഷെഡ്യൂള്‍ ചെയ്യപ്പെട്ട കേസുകള്‍ ആണുള്ളത്. ഈ കാലതാമസം കുടിയേറ്റക്കാരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും ജോലി ചെയ്യാനുള്ള അംഗീകാരം നേടാന്‍ കഴിയാത്തവര്‍ക്ക് . നിലവിലെ സംവിധാനത്തിലെ പ്രോസിക്യൂട്ടര്‍മാര്‍ കേസുകള്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂട്ടോറിയല്‍ വിവേചനാധികാരം ഉപയോഗിക്കാറില്ലെന്ന് ജോഡി പറഞ്ഞു.
ചെറിയ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയതുകൊണ്ട് ഈ പ്രതിസന്ധിക്ക് പരിഹാരം ആവില്ലെന്നും വലിയ അഴിച്ചുപണി തന്നെ ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേസുകള്‍ കേള്‍ക്കുന്നതിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമുള്ള നടപടികള്‍ വേണ്ടവിധം ക്രമീകരിക്കണം എങ്കില്‍ അടിത്തട്ടില്‍ നിന്നുള്ള ഒരു മാറ്റം തന്നെ ആവശ്യമാണെന്നാണ് അവര്‍ പറഞ്ഞത്.

Load More Related Articles
Load More By Zplux
Load More In India

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുടിയേറ്റക്കാര്‍ ഇനി വീട്ടുതടങ്കലില്‍

ജിനു ജോണ്‍ വാഷിംഗ്ടണ്‍: നിയമനിര്‍മ്മാതാക്കള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ…