World ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കൾ ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 5 ദില്ലി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന. പരസ്പരം മുന്നേറ്റത്തിന് സഹായിക്കുന്ന പങ്കാളികൾ ആവണം എന്നതാണ് താൽപര്യം എന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് ബന്ധം മെച്ചപ്പെടുത്തും. അഭിപ്രായവ്യത്യാസങ്ങൾ സംയമനത്തോടെ പരിഹരിക്കും. തന്ത്രപ്രധാന ദീർഘകാല വീക്ഷണത്തോടെയുള്ള സഹകരണം ആഗ്രഹിക്കുന്നു എന്നും ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. പ്രസിഡന്റ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന. ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ദില്ലി വേദിയാകുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ന് ഉച്ചയ്ക്ക് 12:10ന് ഷി ജിൻപിങ് രാജ്യതലസ്ഥാനത്തെത്തും.
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
എ.ഐ ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നിരോധിച്ച് കാലിഫോർണിയ
അമേരിക്കന്‍ സൈന്യത്തിൽ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി
യുദ്ധ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി:ഉന്നത സൈനികോദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി യുഎസ് വാഷിങ്ടൻ : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ‘ചാരനെ’ കണ്ടെത്താൻ അമ്പതോളം ഉന്നത സൈനികോദ്യോഗസ്ഥരെ …