Home America ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു

ന്യൂയോർക്കിൽ സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു

0 second read
0
0
1

ന്യൂയോർക്ക്: കാറിനുള്ളിൽ വെച്ച് സഹോദരന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഹൈദരാബാദ് സ്വദേശിയായ 24കാരൻ മരിച്ചു. മുഹമ്മദ് ഇബ്രാഹിം അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മുഹമ്മദ് ബഷീർ അഹമ്മദിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 14ന് പുലർച്ചെ 12.01ഓടെ ന്യൂയോർക്കിലെ ഹിക്സ്‌വില്ലിലുള്ള 459 സൗത്ത് ബ്രോഡ്‌വേക്ക് സമീപമായിരുന്നു സംഭവം. 911 എമർജൻസി നമ്പറിൽ ലഭിച്ച വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ നസ്സാവു കൗണ്ടി പൊലീസ് കാറിനുള്ളിൽ മുതുകിൽ വെടിയേറ്റ നിലയിൽ ഇബ്രാഹിമിനെ കണ്ടെത്തി. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഇരുവരും കാറിനുള്ളിൽ ഇരിക്കുമ്പോൾ ബഷീർ അഹമ്മദിന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നതാണെന്ന് കണ്ടെത്തി. നവംബർ 17ന് നസ്സാവു കൗണ്ടി പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, തോക്ക് കാറിനുള്ളിൽ എങ്ങനെ എത്തിയെന്നോ വെടിയുതിർക്കാനിടയായ കൃത്യമായ സാഹചര്യമെന്താണെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ച് ട്രംപ്

വാഷിങ്ടൺ: രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും, ഇറാനെതിരെ യുദ്ധം…