America ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ് By Ayyappadas Kumbalathu Posted on 19 hours ago 0 second read 0 0 3 വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുന്നതിനിടെയാണ് ട്രംപ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ പിന്തുണച്ചതോടെ ദയനീയ തോൽവിക്ക് പകരം നെതന്യാഹു വിജയിക്കുകയോ ഒപ്പമെത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം
വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ …