America ഫ്രാൻസിലെ പ്രതിഷേധങ്ങൾക്ക് കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 37 seconds ago 0 second read 0 0 1 വാഷിങ്ടൺ: ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണം രാജ്യത്തെ ഉദാരമായ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്നവർക്കായി അതിർത്തികൾ തുറന്നുകൊടുത്തതാണ് ആ രാജ്യം ‘കത്തിയെരിയാൻ’ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ജോർജിയയിലെ പെറിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പരാമർശം. ‘ഫ്രാൻസിൽ പോലീസുകാരുണ്ട്, എന്നാൽ അവരുടെ ജോലി ചെയ്യാൻ അവരെ അനുവദിക്കുന്നില്ല. ഫ്രാൻസിനെയും അവിടുത്തെ ജനങ്ങളെയും വെറുക്കുന്ന ആളുകൾക്കായി അതിർത്തികൾ തുറന്നുകൊടുത്തതുകൊണ്ട് ഫ്രാൻസ് ഇപ്പോൾ കത്തിയെരിയുകയാണ്. ഇത്തരം ആളുകളെ ഒരിക്കലും സ്വന്തം രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു.
ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന ന്യുയോർക്ക്: അമേരിക്കൻ ഫെഡറൽ ഏജന്റുമാർ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ വാഷിങ്ടൺ വസതിയിൽ പരിശോധന …