America ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് By Ayyappadas Kumbalathu Posted on 17 seconds ago 0 second read 0 0 1 ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുണ്ടെന്നും, അത് ഇന്ന് തന്നെ ഉണ്ടാകാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി കരാറിൽ എത്താൻ സാധ്യതയുണ്ടെന്നും ട്രംപ്. ഇറാൻ കരാറിൽ ഏർപ്പെടുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും, ഏതുവിധത്തിലാണെങ്കിലും വിജയം അമേരിക്കയുടേതാകുമെന്നും ട്രംപ് പറഞ്ഞു. സാധ്യതയുള്ള സൈനിക നടപടിയുടെ സമയം വെളിപ്പെടുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ അമേരിക്കയും ഇറാനും കരാറിലെത്താൻ വീണ്ടും ശ്രമിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഹൂതികളും യെമൻ സൈന്യവും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഹൂതികൾ യെമനിലെ ഏദൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യം വച്ചതായി യെമനി സർക്കാർ വ്യക്തമാക്കി. വിമാനത്താവളത്തിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു.യെമന്റ തെക്കൻ തുറമുഖ നഗരത്തിലെ അൽ-നാസർ ക്യാമ്പും നാവിക സൈനിക താവളവും ലക്ഷ്യമിട്ടതായി ഹൂതികൾ അവകാശപ്പെട്ടു. ഹൂതികൾ തൊടുത്ത മിസൈലുകൾ തടഞ്ഞതിനെ തുടർന്ന് മിസൈൽ ഭാഗങ്ങൾ ജിദ്ദയിലും മക്കയിലും പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമമുണ്ടായി. റിയാദ് ലക്ഷ്യമിട്ടെത്തിയ ഡ്രോൺ സഖ്യസേന തകർത്തു. റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു. ടെർമിനൽ 1 ആഭ്യന്തര സർവീസുകൾക്കായും, ടെർമിനൽ 2 ദേശീയ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായും മാറ്റിയിരിക്കുന്നു.
ജാഗ്രത തുടരണം: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങളോട് ഡബ്യുഎച്ച്ഒ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയ രാജ്യങ്ങള്‍ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്യുഎച്ച്ഒ) മുന്നറിയിപ്പ്. കേസുകളുടെ എണ്ണവും രോഗവ്യാപനതോതും …