ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ. കൊഗ്നിസന്റ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രോ, HCL, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി കമ്പനികള്‍ക്ക് ഉൾപ്പെടെയാണ് വിലക്ക്. എച്ച്1ബി വീസയിൽ ജോലി ചെയ്യാനെത്തുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ തടസമാകുന്ന നീക്കമാണിത്. ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയതോ നിലവിലുള്ളതോ ആയ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ അപേക്ഷകൾ ഇനി സ്വീകരിക്കുകയോ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ ചെയില്ല. തട്ടിപ്പുകൾ തടയുന്നതിനും അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് യുഎസ് സർക്കാർ വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികൾക്കായുള്ള … Read More
ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് ഉറപ്പു നൽകി ട്രംപ് വാഷിങ്ടണ്‍: ഈ വർഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. അതേസമയം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും ഹോര്‍മൂസിലൂടെയുള്ള എണ്ണ ടാങ്കര്‍ ഗതാഗതവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാമ്പത്തികമായും സൈനികപരമായും ഇറാന് വളരെ മോശം സാഹചര്യത്തിലാണ്. നിലവിലുള്ള ഉപരോധം അതേപടി തുടരും, എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ബാരലുകള്‍ കണക്കിന് എണ്ണ കപ്പലുകള്‍ കടന്നുപോകും. മാത്രമല്ല യുഎസില്‍ … Read More
ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി പട്നയില്‍ നിന്നും ലക്നൗവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ മുന്‍ഭാഗം (നോസ്) മിന്നലടിച്ച് ചളുങ്ങിയ നിലയിലാണ്. 104 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. അപകടത്തിന് പിന്നാലെ നിശ്ചിത സമയത്തിന് എട്ടുമിനിറ്റ് മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. 17,000 അടി ഉയരത്തില്‍ പറക്കവേയാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ക്ലിയറന്‍സ് ലഭിച്ച ശേഷമേ വിമാനം ഇനി പറക്കാന്‍ അനുവദിക്കുകയുള്ളു. Read More
നൊബേൽ സമാധാന പുരസ്കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി ട്രംപ് വാഷിങ്ടൺ: ലോകത്തിലെ എട്ട് വലിയ സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന വാദവുമായി നൊബേൽ സമാധാന പുരസ്കാരത്തിനായുള്ള നീക്കങ്ങൾ വീണ്ടും ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നൊബേൽ മോഹം പരസ്യമാക്കിയത്. ‘മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാൻ ചെയ്തത്. ഞാൻ അഹങ്കാരം പറയുകയല്ല, വസ്തുതകൾ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു പ്രസിഡന്റും യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടാകില്ല, എന്നാൽ ഞാൻ എട്ട് യുദ്ധങ്ങൾ നിർത്തിവെപ്പിച്ചു’ -തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം വാഷിങ്ടണിൽ തിരിച്ചെത്തിയ ട്രംപ് പറഞ്ഞു. ഇറാനുമായുള്ള തർക്കത്തിലും ഉടൻ തന്നെ … Read More
ടോയ്ലറ്റുകൾ പ്രവർത്തനരഹിതമായി : അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി ന്യൂയോർക്ക് : വിമാനത്തിലെ ഭൂരിഭാഗം ടോയ്ലറ്റുകളും പ്രവർത്തനരഹിതമായതിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. സ്പെയിനിലെ മാഡ്രിഡിൽ നിന്നും അമേരിക്കയിലെ ഡാളസിലേക്ക് 287 യാത്രക്കാരുമായി പറന്ന ബോയിംഗ് 777 വിമാനമാണ് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. പത്ത് മണിക്കൂറിലധികം നീളുന്ന ദീർഘദൂര സർവീസായ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 37-ലാണ് ഈ അസാധാരണ പ്രതിസന്ധിയുണ്ടായത്. വിമാനത്തിലാകെ എട്ട് ടോയ്ലറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഇതിൽ ആറെണ്ണവും ഒന്നിനുപിറകെ ഒന്നായി കേടാവുകയായിരുന്നു. ഇതോടെ 287 യാത്രക്കാർക്കായി വെറും രണ്ടെണ്ണം … Read More
എ.ഐ ടൂളുകളുടെ കടന്നുവരവ് : യു.എസിലെ പബ്ലിക് സ്കൂളുകളിൽ പുസ്തകങ്ങൾ നിരോധിക്കുന്നു വാഷിങ്ടൺ: യു.എസിലെ പബ്ലിക് സ്കൂളുകളിൽ ഏകദേശം 12,000 പുസ്തകങ്ങൾ നിരോധിച്ചെന്ന് റിപ്പോർട്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ‘പെൻ അമേരിക്ക’ പുറത്തുവിട്ട റിപ്പോർട്ടിലാണ് 2025-2026 അധ്യയന വർഷത്തിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ നിരോധിച്ചതായി പുറത്തുവിട്ടത്. ഒരു വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 2021ൽ രാജ്യത്തെ സ്കൂളുകളിലെ ‘പുസ്തക സെൻസർഷിപ്പ് പ്രതിസന്ധി’ കണക്കാക്കാൻ തുടങ്ങിയതിനു ശേഷം ഇതുവരെ ആകെ 34,000 തവണ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ സംസ്ഥാനതല സെൻസർഷിപ്പ് നിയമങ്ങളും, വലിയൊരു വിഭാഗം പുസ്തകങ്ങൾ എടുത്ത് കളയാൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതുമാണ് … Read More
കളിക്കളത്തിന് വിട പറഞ്ഞ് മെസി കാൽപന്തിനെ ജീവിതമാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി ഗോളാക്കി മാറ്റിയും മെസി കളം നിറഞ്ഞ് കളിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നീലപ്പടയുടെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു. 61-ാം മിനിറ്റിൽ യുവതാരം നിക്കോ … Read More
ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് വാഷിങ്ടൺ: ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തെഹ്റാനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന അന്തിമ തെളിവുകളൊന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രതികരണം. തിങ്കളാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് എയർ ഫോഴ്സ് വണ്ണിൽ കയറുന്നതിനിടയിലാണ് ഫ്ലൈദുബൈ സംഭവത്തിൽ ഇറാനിയൻ ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയത്. താൻ വ്യക്തിപരമായി അങ്ങനെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അതേസമയം, അലാസ്കയിലേക്ക് പോകുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിച്ച വൈസ് പ്രസിഡന്റ് … Read More
അമേരിക്കൻ ഓഹരി വിപണി റെക്കോർഡ് നിലയിലേക്ക്; Nasdaq-ന് റെക്കോർഡ് നേട്ടം ന്യൂയോർക്ക്: ശക്തമായ ടെക്നോളജി ഓഹരികളുടെ മുന്നേറ്റവും വൻകിട കോർപ്പറേറ്റ് ഇടപാടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതോടെ അമേരിക്കൻ ഓഹരി വിപണി തിങ്കളാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. Nasdaq Composite റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ S&P 500 എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് വെറും 0.3 ശതമാനം മാത്രം താഴെയായി. തിങ്കളാഴ്ച S&P 500 സൂചിക 0.7 ശതമാനം ഉയർന്ന് 7,773.95 എന്ന നിലയിലെത്തി. Nasdaq Composite 1.1 ശതമാനം ഉയർന്ന് 27,477.31 എന്ന റെക്കോർഡ് ക്ലോസിംഗ് നില രേഖപ്പെടുത്തി. Dow Jones Industrial Average-ും 0.2 ശതമാനം … Read More
ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ എപ്പോഴും തയ്യാറാണെന്ന് ട്രംപ് ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ചർച്ചകൾക്കു പിന്നാലെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നതാണ് മുൻ അനുഭവമെന്നും ഇറാന്റെ പതനമാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതും പെസഷ്കിയാൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ബി-വൺ ബോംബറുകൾ മാറ്റാൻ കാരണം ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ബോംബറുകൾ മാറ്റിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ … Read More
തിരിച്ചടിയാകും:ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ് വാഷിങ്ടൺ: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ …