America ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ By Ayyappadas Kumbalathu Posted on 19 seconds ago 2 second read 0 0 1 ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കി യുഎസ്എ. കൊഗ്നിസന്‍റ്, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി, വിപ്രോ, HCL, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി കമ്പനികള്‍ക്ക് ഉൾപ്പെടെയാണ് വിലക്ക്. എച്ച്1ബി വീസയിൽ ജോലി ചെയ്യാനെത്തുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ തടസമാകുന്ന നീക്കമാണിത്. ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയതോ നിലവിലുള്ളതോ ആയ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ അപേക്ഷകൾ ഇനി സ്വീകരിക്കുകയോ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ ചെയില്ല. തട്ടിപ്പുകൾ തടയുന്നതിനും അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് യുഎസ് സർക്കാർ വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികൾക്കായുള്ള ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കെതിരായ ഏറ്റവും വലിയ നടപടിയാണിത്. അമേരിക്കക്കാർക്കു കിട്ടേണ്ട ജോലി തട്ടിയെടുക്കുന്നെന്ന് ആരോപിച്ചാണ് ഈ 8 കമ്പനികൾക്കെതിരെയുള്ള നടപടി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യത്തിൽ ലേബർ സെക്രട്ടറി കെയ്ത്ത് സോണ്ടർലിങ് പ്രഖ്യാപിച്ചത്. ഈ കമ്പനികൾ ഉൾപ്പെടുന്ന പുതിയ സ്ഥിരം തൊഴിൽ സർട്ടിഫിക്കേഷൻ അപേക്ഷകളൊന്നും തങ്ങൾ സ്വീകരിക്കുകയോ പ്രോസസ് ചെയ്യുകയോ ചെയ്യില്ലെന്നും സോണ്ടർലിങ് കൂട്ടിച്ചേർത്തു. അമേരിക്കൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിൽ ഏറ്റവും മുന്നിലുള്ളത് മൈക്രോസോഫ്റ്റ് ആണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആരോപിച്ചു. കമ്പനി 6,300 H 1B താത്കാലിക വർക്കർ വീസകളും ഏകദേശം 3,000 ഗ്രീൻ കാർഡുകളും നേടിയപ്പോൾ, കഴിഞ്ഞ വർഷം 6,000 അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യേൽ, ഹാർവഡ്, സ്റ്റാൻഫഡ് സർവകലാശാലകൾ വിദേശികളായ വിദഗ്ധരുടെ സേവനത്തിനായി പ്രയോജനപ്പെടുത്തുന്ന എക്സ്ചേഞ്ച് വീസ പ്രോഗ്രാമിൽ അന്വേഷണം നടത്തുമെന്നും വാൻസ് പ്രഖ്യാപിച്ചു.
ഇ.ഡി നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം …