ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വാഷിംഗ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഗ്രീൻ കാർഡ് അപേക്ഷകർക്കായുള്ള ‘പബ്ലിക് ചാർജ്’ നിയമങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തി. ഈ മാസം മുതൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും തങ്ങൾക്ക് യു.എസിൽ ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെന്ന് കർശനമായി തെളിയിക്കേണ്ടതുണ്ട്. അതേസമയം, അഭയാർത്ഥികൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് പുതിയ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.കുടുംബം, തൊഴിൽ എന്നിവ അടിസ്ഥാനമാക്കി സ്ഥിരതാമസ വിസയ്ക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം പ്രവാസികളെയും പുതിയ … Read More
യു.എസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്‍റ് നിർമിക്കാൻ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി വാഷിങ്ടൺ: ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ എസ്സാർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മെസാബി മെറ്റാലിക്സ് അയോവയിൽ നിർമിക്കുന്ന 15 ബില്യൻ ഡോളറിന്‍റെ സ്റ്റീൽ കോംപ്ലക്സ് പദ്ധതി പദ്ധതി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പദ്ധതി യു.എസ് നിർമാണ മേഖലക്ക് വലിയ ഉത്തേജനമാകുമെന്ന് പറഞ്ഞ ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്നും വ്യക്തമാക്കി. 18 ബില്യൺ ഡോളറാണ് എസ്സാർ ഗ്രൂപ്പ് യു.എസിൽ നിക്ഷേപിക്കുന്നത്. യു.എസിലെ നിർമാണ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് എസ്സാർ ഗ്രൂപ്പ് ചെയർമാൻ രേവന്ത് റൂയിയ യു.എസ് പ്രസിഡന്‍റിന് … Read More
പശ്ചിമേഷ്യയില്‍ സമാധാനം: ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ് വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കാണുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതിനിടെ, ന്യൂയോര്‍ക്കിലുള്ള ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം നാളെ പ്രതീക്ഷിക്കാമെന്നും ഇറാന്‍ വിദേശകാര്യ … Read More
അമേരിക്ക–ഇറാൻ ചർച്ചകൾ വീണ്ടും സജീവമാകുമോ? ഹോർമുസ് പ്രതിസന്ധിയിൽ നിർണായക നീക്കങ്ങൾ വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ നിർദേശത്തോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, മധ്യസ്ഥരുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുന്നതിനുമൊപ്പം ഉപരോധങ്ങളിൽ ഇളവ്, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളുടെ മോചനം, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളാണ് നിർദേശത്തിൽ … Read More
ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ് ന്യൂയോർക്ക്: ഇറാനെതിരെ നിരന്തരം ആക്രമണം നടത്തുന്ന കാര്യം അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എങ്കിലും ഈ ആഴ്ച ഇറാനുമായി വീണ്ടും ചർച്ചകൾ നടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് മുന്നോട്ടുവെച്ച നിബന്ധനകളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നിലപാട് അപകടകരമാണെന്നും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നേക്കാമെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനി മുന്നറിയിപ്പ് നൽകി. ഹോർമുസിൽ വെച്ച് യുഎസിന്റെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഇറാൻ സേന അവകാശപ്പെട്ടിട്ടുണ്ട്. ഹോർമുസിന് സമീപം യുഎസിൻ്റെ … Read More
ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനം : ഭീമൻ പാണ്ഡകൾ അമേരിക്കയിലേക്ക് അറ്റ്‌ലാന്‍റ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്‍റെ സ്നേഹസമ്മാനമായി രണ്ട് ഭീമൻ പാണ്ഡകളെ അമേരിക്കയിൽ എത്തിച്ചു. പാണ്ഡകളെ ബോയിങ് 777 വിമാനത്തിൽ അറ്റ്‌ലാന്‍റയിലാണ് എത്തിച്ചത്. പിങ് പിങ്, ഫു ഷുവാങ് എന്നീ പാണ്ഡകൾ അറ്റ്‌ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ വന്നിറങ്ങി. ഷി ജിൻപിങ് കഴിഞ്ഞ ദിവസം യുഎസ് സന്ദർശനത്തിനിടെ പാണ്ഡകളെ യുഎസിലേക്ക് അയക്കുമെന്ന് പറഞ്ഞിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ദൂതന്മാരാണ് ഈ പാണ്ഡകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പാണ്ഡകളെ കൈമാറിയാലും അവയുടെ ഉടമസ്ഥാവകാശം ചൈനയ്ക്ക് തന്നെയാണ്. ‘പാണ്ഡ നയതന്ത്രം’ വഴി ഭീമൻ പാണ്ഡകളെ മറ്റ് രാജ്യങ്ങളിലെ മൃഗശാലകൾക്ക് … Read More
30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തി അമേരിക്കയും ചൈനയും വാഷിങ്ടൺ: വ്യാപാരയുദ്ധത്തിൽ അയവിന്റെ സൂചന നൽകി അമേരിക്കയും ചൈനയും. 30 ബില്യൺ ഡോളറിന്റെ തീരുവകരാറിന് ധാരണയിലെത്തിയ ഇരു രാജ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ അമേരിക്കൻ സന്ദർശനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന നീക്കങ്ങൾ. ചൈനയിലേക്കുള്ള കാർഷിക ഉത്പന്നങ്ങൾ, മരം, കോസ്മെറ്റിക്സ് എന്നിവയും അമേരിക്കയിലേക്ക് എത്തുന്ന ചെറുകിട ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയും പുതിയ ധാരണയുടെ പരിധിയിൽ വരും. ഈ ഉത്പന്നങ്ങൾക്ക് തീരുവയിൽ കൂടുതൽ പരിഗണനയും ലഭിക്കും. 2015നുശേഷം … Read More
നോർഈസ്റ്റർ കൊടുങ്കാറ്റ്: വടക്കുകിഴക്കൻ യുഎസിലെ ആളുകൾ ദുരിതത്തിൽ ശക്തമായ നോർഈസ്റ്റർ കൊടുങ്കാറ്റിനെ തുടർന്ന് വടക്കുകിഴക്കൻ യുഎസിലെ കോടിക്കണക്കിന് ആളുകൾ ദുരിതത്തിലേക്ക്. തീരദേശ വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, ഗതാഗത തടസ്സം എന്നിവയ്ക്കൊപ്പം നിരവധി പരിപാടികളും റദ്ദാക്കി. ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ ഉൾപ്പെടെയുള്ള മേഖലകളിൽ ശനിയാഴ്ച അപകടകരമായ തീരദേശ വെള്ളപ്പൊക്കത്തിനും കടൽത്തീരത്തെ മോശം സാഹചര്യങ്ങൾക്കും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് (NWS) മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ചില തീരപ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. വിർജീനിയ മുതൽ മെയ്ൻ വരെയുള്ള മേഖലകളിലും കനത്ത മഴയ്ക്കും … Read More
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി ട്രംപ്. വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് ഹോര്‍മുസ് തുറക്കാമെന്ന വാഗ്ദാനവുമായി ഇറാന്‍ എത്തിയിരിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം. മധ്യസ്ഥനായി നിൽക്കുന്ന ഖത്തര്‍ വഴി അമേരിക്കയ്ക്ക് ഏഴ് ദിവസത്തെ കരാര്‍ ഔദ്യോഗികമായി സമര്‍പ്പിച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കരാര്‍ തള്ളിയതായി ട്രംപ് വ്യക്തമാക്കിയത്. ‘ഞാന്‍ അവരുടെ നിര്‍ദേശം നിരസിക്കുന്നു’വെന്നാണ് ട്രംപ് പറഞ്ഞത്. അവര്‍ കടുത്ത തിരിച്ചടികള്‍ നേരിടുന്നതിനാലാണ് … Read More
ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം തള്ളി ട്രംപ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വാഷിംഗ്ടണുമായി … Read More
ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം കല്‍പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്‌ഐടി ഇന്ന് പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ …