America അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്: ഹൂതികൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ് By Ayyappadas Kumbalathu Posted on September 20, 2026 0 second read 0 0 9 വാഷിങ്ടൺ: ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ യുദ്ധം ശക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തില്ലെന്നാണ് ട്രംപ് അവകാശവാദം. ‘ഹൂതികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവര്‍ അമേരിക്കയുമായി യുദ്ധം ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും’ പ്രസിഡന്റ് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ യുദ്ധത്തെ അഭിസംബോധന ചെയ്തു. ഇറാനെ ഇല്ലാതാക്കുകയോ സാമ്പത്തികമായി തകര്‍ക്കുകയോ അല്ലെങ്കില്‍ കരാറില്‍ എത്തിച്ചേരുകയോ ആണ് ഏക വഴിയെന്ന് ട്രംപ് പറഞ്ഞു.
റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് ട്രംപ് റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയും …