Home America ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍

0 second read
0
0
4

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. വന്‍ സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യുഎഇ നാവികസേന രക്ഷിച്ചു. ഇവരെല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചന. കോസ്റ്റ് ഗാർഡിന് ലഭിച്ച അപകടസന്ദേശത്തെത്തുടർന്ന് ഉടൻ ഇടപെട്ട വിദഗ്ധ സംഘമാണ് ഇവരെ സുരക്ഷിതമായി കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവർക്കെല്ലാം നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.

അതേസമയം, നിര്‍ദേശം മറികടന്ന് നീങ്ങിയ ടാങ്കര്‍ മൈനില്‍ ഇടിച്ചാണ് തീ പിടിച്ചതെന്നാണ് ഇറാന്‍റെ പ്രതികരണം. എന്നാല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങിയ ഓഷന്‍ മൊലിസ എന്ന കപ്പലിനെ യുദ്ധവിമാനം ആക്രമിച്ചുവെന്ന് യുഎസ് സെന്‍റ്കോം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഒമാന്‍ കടലിടുക്കില്‍ വച്ചാണ് പനാമ കൊടിയുള്ള കപ്പല്‍ ആക്രമിച്ചതെന്നും  നിയന്ത്രിത ആക്രമണമാണ് നടത്തിയതെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു. കപ്പലിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സെന്‍റ്കോം വ്യക്തമാക്കി. കപ്പല്‍ ആക്രമിച്ചതിന്‍റെ വിഡിയോയും സെന്‍റ്കോം പുറത്തുവിട്ടിട്ടുണ്ട്.

Load More Related Articles
Load More By Ayyappadas Kumbalathu
Load More In America

Leave a Reply

Your email address will not be published. Required fields are marked *

Check Also

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ട്രംപ്

വാഷിങ്ടൺ: സൗദയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമ…