യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി : പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം വാഷിംഗ്ടൺ : അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്ന് നിശ്ചയിക്കുന്ന നിർണ്ണായകമായ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് പ്രാരംഭ വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 4.3 കോടിയിലധികം വോട്ടർമാർ ഇതിനകം സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തേക്ക് യു.എസ് കോൺഗ്രസ് ഏത് പാർട്ടിയുടെ കൈകളിലായിരിക്കുമെന്ന് തീരുമാനിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ ഇലക്ഷൻ ലാബിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം പ്രതിദിനം ശരാശരി 40 ലക്ഷം മുതൽ 50 ലക്ഷം വരെ വോട്ടുകളാണ് ഇപ്പോൾ … Read More
ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് ട്രംപ് വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ ട്രംപ് പരിഹസിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകനാണ് തുടർച്ചയായ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ട്രംപിനോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതിന് മറുപടിയായി ‘ഞങ്ങൾക്ക് മികച്ച റാലിയായിരുന്നു, നല്ല പരിപാടി’ എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ, കാൻസസിലേക്കുള്ള യാത്ര റദ്ദാക്കിയത് തുടർച്ചയായ … Read More
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ ന്യൂയോർക്ക്: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ആദ്യം ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി പ്രമുഖ വാർത്താ ഏജൻസിയായ ബ്ലൂംബെർഗും രണ്ട് വാൾസ്ട്രീറ്റ് ട്രേഡിങ് സ്ഥാപനങ്ങളും. ആഗോള സാമ്പത്തിക ഡാറ്റ ഉപയോഗിച്ച് സാമ്പത്തിക പ്രൊഫഷണലുകൾക്കും, കോർപ്പറേഷനുകൾക്കും, സർക്കാരുകൾക്കും തത്സമയ മാർക്കറ്റ് ഇന്റലിജൻസ്, വാർത്തകൾ, അനലിറ്റിക്സ് എന്നിവ നൽകുന്നു കമ്പനിയായ ബ്ലൂംബെർഗും ട്രേഡിങ്ങിനായി അൽഗോരിതമിക്, ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ട്രേഡിംഗ് സ്ഥാപനങ്ങളായ സുസ്ക്വെഹന്ന ഇന്റർനാഷണൽ ഗ്രൂപ്പും ജമ്പ് ട്രേഡിംഗുമാണ് പ്രതിമാസം 100000 ഡോളറോളം നൽകാൻ തയ്യാറായ … Read More
പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തിരുവനന്തപുരം: പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന അനിവാര്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ക്ലെയിം തുക വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്വട്ടേഷന്‍ നല്കാന് പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഭീമമായ പ്രീമിയം വര്‍ധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കൊള്ളയ്ക്ക് ഇരയാകേണ്ടവരാണോ പ്രവാസികളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രവാസികളോട് പോലും പറയാതെ ലോക കേരളസഭ പിരിച്ചുവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ … Read More
ഫ്ലൈനാസ് ദമാമിൽ നിന്ന് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു ജിദ്ദ: ഇന്ത്യൻ വിമാന കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ, ഫ്ലൈനാസ് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ദമ്മാമിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്. കൂടാതെ റിയാദിൽനിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഫ്ലൈനാസ് വിമാനങ്ങളുണ്ടാകും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് യാത്രക്കാർക്കായി ഈ വിവരങ്ങൾ പങ്കുവെച്ചത്. അതേസമയം, സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇന്ത്യൻ വിമാന കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ ഒക്ടോബർ 31 വരെ നിർത്തിവെച്ചിരുന്ന സർവീസുകൾ ഇപ്പോൾ … Read More
ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ് വാഷിങ്ടൺ: കാൽ ശതമാനം പലിശനിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ കരുത്തും തുടർന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലയിരുത്തുന്നതിനിടെ, ഇന്നലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ, പലിശനിരക്ക് വീണ്ടും വർധിപ്പിക്കണമെന്ന നിലപാടുമായി രണ്ട് ഉദ്യോഗസ്ഥർ തീരുമാനത്തോട് വിയോജിച്ചു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) അടിസ്ഥാന ഫെഡറൽ ഫണ്ട് നിരക്ക് 3.75–4 ശതമാനം പരിധിയിൽ നിലനിർത്തി. വിപണിയുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നു തീരുമാനം. 10–2 എന്ന വോട്ടുനിലയിലാണ് തീരുമാനം അംഗീകരിച്ചത്. ഫെഡ് ഗവർണർ ലിസ കുക്കും ക്ലീവ്ലൻഡ് ഫെഡ് പ്രസിഡന്റ് ബെത്ത് ഹാമക്കും പലിശനിരക്ക് … Read More
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് എഐ വ്യാജവീഡിയോകൾ; റഷ്യൻ ബന്ധമെന്ന് സംശയം വാഷിങ്ടൺ: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥികളെ ലക്ഷ്യമിട്ട് റഷ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങൾ നിർമിച്ച എഐ വ്യാജവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാനായി യഥാർഥ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്തതായാണ് റിപ്പോർട്ട്. ഒഹായോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണിനെയും ടെക്സസിൽ കെൻ പാക്സ്റ്റണിനെതിരെ മത്സരിക്കുന്ന ജെയിംസ് തലാരിക്കോയെയുമാണ് വ്യാജവീഡിയോകൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രൗണിന്റെ മുൻ ഇന്റേൺ ഹയ അക്ബിക്കിന്റെ ചിത്രമുപയോഗിച്ചുള്ള ഒരു വീഡിയോയിൽ, അവർ നടത്തിയെന്ന തരത്തിൽ … Read More
ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി ട്രംപ് വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടപ്പോൾ 27 സീറ്റുകളിൽ ലീഡ് നേടി നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. 22 സീറ്റുകളോടെ തൊട്ടുപിന്നിൽ എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും ഉണ്ട്. എന്നാൽ ആർക്കും കേവല ഭൂരിപക്ഷം നേടാനാകില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ … Read More
സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം റിയാദ്: സൗദിയിൽ 15 വയസ് കഴിഞ്ഞ സ്വദേശികൾക്കും ഇനി ബിസിനസ് ചെയ്യാം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വാണിജ്യ നിയമത്തിലാണ് ഈ ഇളവുള്ളത്. രക്ഷിതാവിന്റെയോ ലീഗൽ കസ്റ്റോഡിയന്റെയോ മുൻകൂർ അനുമതിയോടെ മാത്രമേ ഇവർക്ക് കച്ചവടത്തിലേക്ക് ഇറങ്ങാനാകൂ. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ മാറ്റങ്ങൾ വിശദീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് … Read More
കാലിഫോർണിയയിലെ വോട്ടർ പട്ടിക വിവാദം: ട്രംപ് ഭരണകൂടത്തിന്റെ ഹർജിയിൽ ഇടപെടാതെ അപ്പീൽ കോടതി വാഷിങ്ടൺ: കാലിഫോർണിയയിൽ സംശയാസ്പദമായ വോട്ടർമാരുടേതെന്ന് ആരോപിക്കപ്പെടുന്ന 20,000 തപാൽ വോട്ടുകൾ പ്രത്യേകം മാറ്റിവയ്ക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം യുഎസ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് രണ്ടിനെതിരെ ഒന്നെന്ന ഭൂരിപക്ഷത്തിലാണ് തിങ്കളാഴ്ച തീരുമാനമെടുത്തത്. ഇതോടെ കേസിൽ തുടർവാദം കേൾക്കുന്നതിനായി വിഷയം ജില്ലാ കോടതിയിലേക്ക് മടങ്ങി. കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ അമേരിക്കൻ പൗരന്മാരല്ലാത്തവരുണ്ടെന്നും ഇവരുടെ വോട്ടുകൾ തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഏകദേശം 20,000 പേരുടെ വോട്ടുകൾ എണ്ണുന്നതിന് മുമ്പ് അവരുടെ പൗരത്വം … Read More
ആദ്യം കിട്ടണം : ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുന്ന പോസ്റ്റുകൾ ലഭിക്കുന്നതിനായി വൻതുക നൽകാൻ തയ്യാറായി കമ്പനികൾ
ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ :മാതാവ് അറസ്റ്റിൽ ന്യൂയോർക്ക്: ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്മണ്ട് ഹിൽ …