ടോയ്‌ലറ്റുകൾ പ്രവർത്തനരഹിതമായി : അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി ന്യൂയോർക്ക് : വിമാനത്തിലെ ഭൂരിഭാഗം ടോയ്‌ലറ്റുകളും പ്രവർത്തനരഹിതമായതിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. സ്പെയിനിലെ മാഡ്രിഡിൽ നിന്നും അമേരിക്കയിലെ ഡാളസിലേക്ക് 287 യാത്രക്കാരുമായി പറന്ന ബോയിംഗ് 777 വിമാനമാണ് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. പത്ത് മണിക്കൂറിലധികം നീളുന്ന ദീർഘദൂര സർവീസായ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 37-ലാണ് ഈ അസാധാരണ പ്രതിസന്ധിയുണ്ടായത്. വിമാനത്തിലാകെ എട്ട് ടോയ്‌ലറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഇതിൽ ആറെണ്ണവും ഒന്നിനുപിറകെ ഒന്നായി കേടാവുകയായിരുന്നു. ഇതോടെ 287 യാത്രക്കാർക്കായി വെറും രണ്ടെണ്ണം … Read More
എ.ഐ ടൂളുകളുടെ കടന്നുവരവ് : യു.എസിലെ പബ്ലിക് സ്കൂളുകളിൽ പുസ്തകങ്ങൾ നിരോധിക്കുന്നു വാഷിങ്ടൺ: യു.എസിലെ പബ്ലിക് സ്കൂളുകളിൽ ഏകദേശം 12,000 പുസ്തകങ്ങൾ നിരോധിച്ചെന്ന് റിപ്പോർട്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ‘പെൻ അമേരിക്ക’ പുറത്തുവിട്ട റിപ്പോർട്ടിലാണ് 2025-2026 അധ്യയന വർഷത്തിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ നിരോധിച്ചതായി പുറത്തുവിട്ടത്. ഒരു വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 2021ൽ രാജ്യത്തെ സ്കൂളുകളിലെ ‘പുസ്തക സെൻസർഷിപ്പ് പ്രതിസന്ധി’ കണക്കാക്കാൻ തുടങ്ങിയതിനു ശേഷം ഇതുവരെ ആകെ 34,000 തവണ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ സംസ്ഥാനതല സെൻസർഷിപ്പ് നിയമങ്ങളും, വലിയൊരു വിഭാഗം പുസ്തകങ്ങൾ എടുത്ത് കളയാൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതുമാണ് … Read More
കളിക്കളത്തിന് വിട പറഞ്ഞ് മെസി കാൽപന്തിനെ ജീവിതമാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു. രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയും പെനാൽറ്റി ഗോളാക്കി മാറ്റിയും മെസി കളം നിറഞ്ഞ് കളിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നീലപ്പടയുടെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു. 61-ാം മിനിറ്റിൽ യുവതാരം നിക്കോ … Read More
ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് വാഷിങ്ടൺ: ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തെഹ്‌റാനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന അന്തിമ തെളിവുകളൊന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രതികരണം. തിങ്കളാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് എയർ ഫോഴ്സ് വണ്ണിൽ കയറുന്നതിനിടയിലാണ് ഫ്ലൈദുബൈ സംഭവത്തിൽ ഇറാനിയൻ ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയത്. താൻ വ്യക്തിപരമായി അങ്ങനെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അതേസമയം, അലാസ്കയിലേക്ക് പോകുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിച്ച വൈസ് പ്രസിഡന്റ് … Read More
അമേരിക്കൻ ഓഹരി വിപണി റെക്കോർഡ് നിലയിലേക്ക്; Nasdaq-ന് റെക്കോർഡ് നേട്ടം ന്യൂയോർക്ക്: ശക്തമായ ടെക്‌നോളജി ഓഹരികളുടെ മുന്നേറ്റവും വൻകിട കോർപ്പറേറ്റ് ഇടപാടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതോടെ അമേരിക്കൻ ഓഹരി വിപണി തിങ്കളാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. Nasdaq Composite റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ S&P 500 എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് വെറും 0.3 ശതമാനം മാത്രം താഴെയായി. തിങ്കളാഴ്ച S&P 500 സൂചിക 0.7 ശതമാനം ഉയർന്ന് 7,773.95 എന്ന നിലയിലെത്തി. Nasdaq Composite 1.1 ശതമാനം ഉയർന്ന് 27,477.31 എന്ന റെക്കോർഡ് ക്ലോസിംഗ് നില രേഖപ്പെടുത്തി. Dow Jones Industrial Average-ും 0.2 ശതമാനം … Read More
ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ എപ്പോഴും തയ്യാറാണെന്ന് ട്രംപ് ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ചർച്ചകൾക്കു പിന്നാലെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നതാണ് മുൻ അനുഭവമെന്നും ഇറാന്റെ പതനമാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതും പെസഷ്‌കിയാൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ബി-വൺ ബോംബറുകൾ മാറ്റാൻ കാരണം ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ബോംബറുകൾ മാറ്റിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ … Read More
ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എടിഎഫ് വിലയില്‍ … Read More
ഫ്ളൈദുബായ് തട്ടികൊണ്ടുപോകാനുള്ള ശ്രമം: യുഎസ്, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്ത് അൽഖ്വൈദ സനാ: ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെക്കുറിച്ച് തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ ‘അൽ ബയാനിൽ’ മുഖപ്രസംഗം പ്രസിദ്ധീകരിച്ച് യെമൻ ആസ്ഥാനമായുള്ള അൽഖ്വൈദ വിഭാഗം. ലേഖനത്തിൽ ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുടെ പ്രവൃത്തിയെ പ്രശംസിക്കുകയും യുഎസ്, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും ഇടയിൽ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ, 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ചിത്രങ്ങളും ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈദുബായ് FZ 1073 വിമാനത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. … Read More
ഇന്ത്യ കാനഡ വ്യാപര കരാർ ചർച്ചകൾ ഇന്ന് ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലെ നിർദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) സംബന്ധിച്ച അഞ്ചാം ഘട്ട ചർച്ചക്ക് തിങ്കളാഴ്ച ഓട്ടവയിൽ തുടക്കം. ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ചുദിവസം നീളുന്ന ചർച്ച ആരംഭിക്കുന്നത്. നാലാം ഘട്ട ചർച്ചകൾ സെപ്റ്റംബർ 18ന് ഡൽഹിയിൽ നടന്നിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ വ്യവസായ മന്ത്രി ഉൾപ്പെടെ 300 അംഗ വ്യവസായ പ്രതിനിധി സംഘം ഒക്ടോബർ അവസാനം ഡൽഹി സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കുന്നതിന് … Read More
ഒഹായോയിലെ ഡാറ്റാ സെന്റർ പദ്ധതികൾക്ക് പിന്തുണയുമായി ട്രംപ്; സെനറ്റ് തിരഞ്ഞെടുപ്പും ചർച്ചയിൽ വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പദ്ധതികൾക്കായി ഒഹായോയിൽ നിർമിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡാറ്റാ സെന്ററുകൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഒക്ടോബർ 3ന് ഒഹായോയിലെ വാൻഡാലിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ട്രംപ് പദ്ധതികളെ പിന്തുണച്ച് രംഗത്തെത്തിയത്. പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഡാറ്റാ സെന്റർ പദ്ധതികൾ നടപ്പാക്കുന്നതിനാണ് തന്റെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും അനുബന്ധ നിക്ഷേപങ്ങൾക്കും ഡാറ്റാ സെന്ററുകൾ നിർണായകമാണെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ഡാറ്റാ സെന്റർ പദ്ധതികൾ തടയുന്നത് അമേരിക്കയ്ക്ക് … Read More
എച്ച്-1ബി നിയന്ത്രണം നീട്ടി ട്രംപ് അമേരിക്കയിൽ ജോലി ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രഫഷണലുകളെയും ഐ.ടി ഉദ്യോഗാർത്ഥികളെയും സംബന്ധിച്ച് ഏറ്റവും നിർണായകമാണ് എച്ച്-1ബി വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. …