America യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി By Ayyappadas Kumbalathu Posted on 3 weeks ago 0 second read 0 0 3 വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിലെ എട്ട് നാവികർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി യുഎസ് നേവി സ്ഥിരീകരിച്ചു. കപ്പലിലെ ജീവിതസാഹചര്യങ്ങൾ മോശമാണെന്നും സൈനികർക്കിടയിൽ മാനസിക സമ്മർദം രൂക്ഷമാണെന്നും കുടുംബാംഗങ്ങളും ജനപ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നാവികസേന ഇക്കാര്യം വ്യക്തമാക്കിയത്. സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡിന് അയച്ച കത്തിലാണ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ഈ വിവരങ്ങൾ പങ്കുവെച്ചത്. യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ, കാരിയർ എയർ വിങ്, സ്ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്‌ക്വാഡ്രൺ ജീവനക്കാർ, ഒപ്പമുണ്ടായിരുന്ന അകമ്പടി കപ്പലുകളിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘത്തിൽ നിന്നാണ് എട്ടുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധക്കപ്പലിൽ വലിയ മാനസികാരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നുവെന്ന ആരോപണം നാവികസേന നിഷേധിച്ചു. കപ്പലിലെ സൈനികരുടെ മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഞ്ച് ചാപ്ലെയിൻമാരും നിരവധി മാനസികാരോഗ്യ വിദഗ്ധരും ഒപ്പമുണ്ടായിരുന്നുവെന്ന് കാവോ ചൂണ്ടിക്കാട്ടി. സൈനികർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കിയിരുന്നതായും കത്തിൽ അവകാശപ്പെടുന്നുണ്ട്.
ഇറാന്റെ മുൻനിര നേതൃത്വത്തെ വധിച്ചത് ചർച്ചകൾക്ക് അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കിയെന്ന് ട്രംപ്
എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് ട്രംപ് വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. …