റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചു. … Read More
അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ് വാഷിങ്ടണ്‍: അമേരിക്കന്‍ ചാര ഏജന്‍സിയില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ട്. സിഐഎയിലേയും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസിലേയും ക്ലാസിഫൈഡ് അല്ലാത്ത വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വിശകലനത്തിനായി ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഒരു സംവിധാനത്തെയാണ് നുഴഞ്ഞുകയറ്റം ബാധിച്ചത്. സൈബര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണ വ്യാപ്തി വ്യക്തമല്ല. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നിര്‍ണ്ണായക ശേഷികള്‍ക്കോ ക്ലാസിഫൈഡ് സിസ്റ്റങ്ങള്‍ക്കോ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഔദ്യോഗികമായി പ്രതികരിക്കാന്‍ സിഐഎ വിസമ്മതിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചോ എന്നതും എപ്പോഴാണ് ഹാക്കിംഗ് … Read More
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് 2021ൽ കടുത്ത ആത്മീയ പ്രതിസന്ധി നേരിടേണ്ടിവന്നെന്നും മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായും വെളിപ്പെടുത്തൽ. വത്തിക്കാൻ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാന്‍സിസ് എന്ന പേരില്‍ അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് ഡയറി പുറത്തിറങ്ങിയത്. 1963-ൽ അന്തരിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയ്ക്ക് ശേഷം ഡയറിക്കുറിപ്പുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെടുന്ന മാർപാപ്പയാണ് ഫ്രാൻസിസ്. 2025 ഏപ്രിലിൽ അന്തരിക്കുന്നതിന് മുമ്പ് 12 വർഷം കത്തോലിക്കാ സഭയെ നയിച്ച അർജന്റീനക്കാരനായ മാർപാപ്പയുടെ ആന്തരിക … Read More
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടനയായ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത്. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. പൈലറ്റുമാർക്കും ക്യാബിൻ ജീവനക്കാർക്കും ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനും മാനസിക സമ്മർദത്തിനും കാരണമാകുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങൾ വിമാനങ്ങൾ നിയന്ത്രിക്കുന്ന ജീവനക്കാരുടെ ശ്രദ്ധയെയും നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും യാത്രക്കാരുടെ സുരക്ഷ … Read More
ഉപരോധം, പ്രതിരോധം: ഇറാനു മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക വാഷിങ്ടൺ: ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ആഗോള ‘ഷാഡോ ബാങ്കിംഗ് ‘ ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനില്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനിലെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികൾ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഷാഡോ ബാങ്കിംഗ് … Read More
സംഘർഷ ഭീഷണി:സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസും നവംബർ 30 വരെ മുഴുവൻ സർവീസുകളും റദ്ദാക്കുന്നത് നീട്ടിയതായി കമ്പനി അറിയിച്ചു. വിദേശ വിമാനക്കമ്പനികൾ സർവീസ് തുടരുന്നുണ്ട്. സംഘർഷത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ വിമാനങ്ങൾ സർവീസ് നീട്ടൽ തുടരുന്നത്.എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസും ജിദ്ദ നവംബർ 24 വരെയുള്ളത് 30 വരെ റദ്ദാക്കൽ വീണ്ടും നീട്ടി. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് ഈമാസം അവസാനം വരെ റദ്ദാക്കിയിരുന്നു. ഇൻഡിഗോയുടെ മുഴുവൻ വിമാനങ്ങളും നവംബർ 30 … Read More
എണ്ണവിലയിലെ ഏറ്റക്കുറച്ചിലിന് കാരണം തെരഞ്ഞെടുപ്പ് ഫലമാണെന്ന് ട്രംപ് വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഇരുസഭകളിലും ഭൂരിപക്ഷം നേടിയതിന് പിന്നാലെ, ഓഹരി വിപണിയിലെ തകർച്ചക്കും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾക്കും ഇറാനുമായുള്ള യുദ്ധം രൂക്ഷമായതിനും കാരണം തെരഞ്ഞെടുപ്പ് ഫലമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ‘ട്രൂത്ത് സോഷ്യലിലൂടെ’യാണ് ട്രംപ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഭരണകൂടത്തിനെതിരായ ജനവിധി സാമ്പത്തിക വിപണിയെ തകർക്കുമെന്നും ഇറാന് കൂടുതൽ ധൈര്യം നൽകുമെന്നും താൻ നേരത്തെ പ്രവചിച്ചിരുന്നതായി ട്രംപ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് എണ്ണവില കുതിച്ചുയർന്നതിന് പിന്നിൽ ഇറാനും ഡെമോക്രാറ്റുകളും ഒരുപോലെ പ്രവർത്തിച്ചുവെന്നും, വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടർമാർ … Read More
ഫ്ലോറിഡയിൽ വൻ പ്രളയക്കെടുതി വാഷിംഗ്ടൺ : മധ്യ ഫ്ലോറിഡയിൽ ശനിയാഴ്ചയും ഇടവിട്ട് പെയ്ത മഴ പ്രളയക്കെടുതികൾ കൂടുതൽ രൂക്ഷമാക്കി. അതേസമയം, താങ്ക്സ്ഗിവിംഗ് അവധിക്കാല യാത്രകൾ ആരംഭിക്കാനിരിക്കെ, വടക്കൻ കാലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റത്തിനൊപ്പം ശക്തമായ പേമാരിയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് അധികൃതർ അതീവ ജാഗ്രതയിലാണ്. ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടത്തിന്റെയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും (NWS) പ്രവചനങ്ങൾ പ്രകാരം സാൻ ഫ്രാൻസിസ്കോ നഗരം അതീവ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടാൻ പോകുന്നതെന്ന് മേയർ ഡാനിയൽ ലൂറി മുന്നറിയിപ്പ് നൽകി. അവധിക്കാല യാത്രകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ജനങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സാൻ … Read More
ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ് ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച് ഖാര്‍ഗ് ദ്വീപില്‍ നിന്ന് എണ്ണക്കപ്പലുകളുടെ വ്യൂഹത്തെ അയക്കാന്‍ ഇറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നീക്കം അതീവ അപകടകരമായ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് സമുദ്ര സുരക്ഷാവിദഗ്ധരുടെ മുന്നറിയിപ്പും വരുന്നുണ്ട്. കപ്പലുകളില്‍ ഇറാന്‍ ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. കപ്പലുകളില്‍ ഇറാന്റെ പതാക ഉയര്‍ത്തിയതായും വിവരമുണ്ട്. ഖാര്‍ഗ് ദ്വീപില്‍ നിന്ന് നേരെ ഒമാന്‍ ഉള്‍ക്കടലിലേക്കാണ് കപ്പലുകള്‍ നീങ്ങാന്‍ സാധ്യത. … Read More
ഇറാൻ്റെ വധഭീഷണി: സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ന്യൂയോർക്ക്: ഇറാനുമായി ബന്ധപ്പെട്ട വധഭീഷണികളെ തുടർന്ന് താൻ ഇപ്പോഴും അമേരിക്കൻ സൈനിക താവളത്തിലാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ എപ്പോഴാണ് സൈനിക താവളത്തിലേക്ക് മാറ്റിയതെന്ന കാര്യം അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നവംബർ 10ന് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇതുസംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുവിട്ടത്. ബെസെന്റിന്റെ വസതിയുടെ ആകാശദൃശ്യം ‘ദി വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഇറാൻ ആ വീടിന്റെ കൃത്യമായ സ്ഥാനം (ജിയോ-ലൊക്കേഷൻ) കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ … Read More
റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പക്ക് മൂന്ന് തവണ പിശാചുമായുള്ള കൂടിക്കാഴ്ചകൾ അനുഭവപ്പെട്ടതായി വെളിപ്പെടുത്തൽ
സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വിമാനസുരക്ഷയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയുമായി പൈലറ്റുമാരുടെ സംഘടന
യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി : നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു യൂറോപ്പിലുടനീളം വിവിധ എയർലൈനുകൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിവിധ രാജ്യങ്ങളിൽ വൻ …